Lilli vidarum [F]

ലില്ലി വിടരും [F]
Year
Language

ലില്ലി വിടരും പള്ളിമേട്ടില്‍
തുമ്പമലരേ വിരുന്നുവരുമോ
നാലകത്തെ പുള്ളിമാനേ
പള്ളിയറയില്‍ തുള്ളിവരൂ നീ
മനസ്സമ്മതം നിന്‍ മൗനമല്ലേ
നിന്നുള്ളിലെന്‍ പറുദീസയല്ലേ
മാലാഖകളല്ലേ നിന്‍ തോഴിമാര്
(ലില്ലി.........)

ഈ പുലരിപ്പെണ്‍കിടാവിനു മതമില്ലല്ലോ
ഓ ഓശാന പാടണ കിളിമകളേ
വിണ്ണിന്‍ മാറില്‍ മതിലുകളില്ലല്ലോ
ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും
പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും
ഉണരുന്ന കാലമായ് ഹോ.. ഓ...
(ലില്ലി.......)

മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ്
ഓ... മധുവിധുരാവിനു മനോജ്ഞമായ്
ദേവദൂതര്‍ പാടുകയാണല്ലോ...
പാനപാത്രങ്ങള്‍ നിറഞ്ഞു തൂവുകയായ്
നീലത്താഴ്വരയും മുന്തിരിവള്ളികളും
പൂക്കുന്ന വേളയായ് ഹാ ഹാ ഹാ
(ലില്ലി...........)

lilli viḍaruṁ paḽḽimeṭṭil
tumbamalare virunnuvarumo
nālagattĕ puḽḽimāne
paḽḽiyaṟayil tuḽḽivarū nī
manassammadaṁ nin maunamalle
ninnuḽḽilĕn paṟudīsayalle
mālākhagaḽalle nin doḻimār
(lilli.........)

ī pularippĕṇgiḍāvinu madamillallo
o ośāna pāḍaṇa kiḽimagaḽe
viṇṇin māṟil madilugaḽillallo
śośannappūvuṁ tuḽasippūṅgadiruṁ
pŏnnŏlivilayuṁ oṇappūṅgāṭruṁ
uṇarunna kālamāy ho.. o...
(lilli.......)

mandragoḍiyaṇiññuvallo maṇavāṭṭippĕṇṇ
o... madhuvidhurāvinu manojñamāy
devadūdar pāḍugayāṇallo...
pānabātraṅṅaḽ niṟaññu tūvugayāy
nīlattāḻvarayuṁ mundirivaḽḽigaḽuṁ
pūkkunna veḽayāy hā hā hā
(lilli...........)