Leelaaravindam

ലീലാരവിന്ദം
Work
Year
Language

ലീലാരവിന്ദം ചുംബിച്ചുനില്‍ക്കും
ഗിരിരാജനന്ദിനി ഗജമന്ദഗാമിനീ

കര്‍ണ്ണങ്ങളില്‍ കനക കര്‍ണ്ണികാരം
ഘനവേണി ചൂടുമീ കനകാംബരം
കരയുഗളമണിയുന്ന സിന്ദുവാരം
സമ്മോഹനം‌പോലെ വിലസും
ഗിരിജാവദനം കാണ്‍കെ ഹരനു
ചേതനയില്‍ ഒരു മോഹം
(ലീലാരവിന്ദം)

ചേലൊത്ത കൊങ്കകളില്‍ പൂംപരാഗം
മിഴികളില്‍ താരകാകാന്തിപൂരം
തളിരധരതാലത്തില്‍ മന്ദഹാസം
പരമശിവഹൃദയത്തില്‍ ഇളകീ തിരകള്‍
ചിതറീ കിരണം മദനലീലാവിലാസം
(ലീലാരവിന്ദം)

līlāravindaṁ suṁbiccunilkkuṁ
girirājanandini gajamandagāminī

karṇṇaṅṅaḽil kanaga karṇṇigāraṁ
ghanaveṇi sūḍumī kanagāṁbaraṁ
karayugaḽamaṇiyunna sinduvāraṁ
sammohanaṁ‌polĕ vilasuṁ
girijāvadanaṁ kāṇgĕ haranu
sedanayil ŏru mohaṁ
(līlāravindaṁ)

selŏtta kŏṅgagaḽil pūṁparāgaṁ
miḻigaḽil tāragāgāndibūraṁ
taḽiradharadālattil mandahāsaṁ
paramaśivahṛdayattil iḽagī tiragaḽ
sidaṟī kiraṇaṁ madanalīlāvilāsaṁ
(līlāravindaṁ)