ഓ... ആ.. മ്...
ലീലാലോലിതമേ നീകാണും ജഗമേമോഹനം
ഓമലേ പരിചോടിനി നവജീവിതം തരുമേ ആനന്ദം
ആ......
ശാലീനത പുണരും വധുപോല്‍ ശ്രീയേറും മഞ്ജിമ
നീളെമൃദുഹാസം തൂകും ഗ്രാമസീമ കാണുഞാന്‍
പാരിതിന്‍ കാന്തിയേകും രാഗധാര
പ്രേമമഹോത്സവ ഗാനാമൃതം
ഓ.....
പാടിയുയരാം മോദം തേടാം വാനമ്പാടിപോല്‍
തേന്മഴയായ് നുകരാം ചൊരിയും രാഗം പാടിടുമോ നീ പാടിടുമോ
ഈ നാദപ്രേമമാകാന്‍ സായൂജ്യമോമനേ
സ്വര്‍ല്ലോകശാന്തി നേടി വാഴാം ഒന്നായിനാം ഓ... എന്നാളുമേ