Lallalam sollum poongaatre

ലല്ലലം ചൊല്ലും പൂങ്കാറ്റേ
Year
Language

ഉം..ഉം.ഉം..ആ...ആ....ആ....
ലല്ലല്ലം ചൊല്ലും പൂങ്കാറ്റേ
തന്നനം ചുറ്റും പൂമ്പാറ്റേ
സിന്ദൂരപ്പൂങ്കാവിൽ മന്ദാരപ്പൂങ്കാവിൽ
മുത്തവും കൊണ്ടു വന്നെങ്കിൽ
എന്റെ നൃത്തവും കണ്ടു നിന്നെങ്കിൽ
(ലല്ലലം ചൊല്ലും....)

നീയെന്നെ കണ്ടാൽ മോഹിക്കും
നീലമിഴികളിൽ ചുംബിക്കും (2)
നീലക്കൊടുവേലി പൂ ചോദിച്ചാലും
നീലമലയോടെ കൊണ്ടു പോരും
ഗാനം എന്നെ ഗന്ധർവനാക്കും
കാവിന്റെ രോമാഞ്ചമാക്കും
(ലല്ലലം ചൊല്ലും....)

കാടെന്നെ കണ്ടാൽ പൂ വെയ്ക്കും
ചേല മുളകളിൽ ബന്ധിയ്ക്കും (2)
ഈറക്കിളിക്കൂടിൽ പാടാമെന്നാലും
ഈണമറിയാതെ വണ്ടു മൂളും
രാഗം നിന്നെ രാപ്പാടിയാക്കും
രാവിന്റെ രോമാഞ്ചമാക്കും
(ലല്ലലം ചൊല്ലും....)

uṁ..uṁ.uṁ..ā...ā....ā....
lallallaṁ sŏlluṁ pūṅgāṭre
tannanaṁ suṭruṁ pūmbāṭre
sindūrappūṅgāvil mandārappūṅgāvil
muttavuṁ kŏṇḍu vannĕṅgil
ĕnṟĕ nṛttavuṁ kaṇḍu ninnĕṅgil
(lallalaṁ sŏlluṁ....)

nīyĕnnĕ kaṇḍāl mohikkuṁ
nīlamiḻigaḽil suṁbikkuṁ (2)
nīlakkŏḍuveli pū sodiccāluṁ
nīlamalayoḍĕ kŏṇḍu poruṁ
gānaṁ ĕnnĕ gandharvanākkuṁ
kāvinṟĕ romāñjamākkuṁ
(lallalaṁ sŏlluṁ....)

kāḍĕnnĕ kaṇḍāl pū vĕykkuṁ
sela muḽagaḽil bandhiykkuṁ (2)
īṟakkiḽikkūḍil pāḍāmĕnnāluṁ
īṇamaṟiyādĕ vaṇḍu mūḽuṁ
rāgaṁ ninnĕ rāppāḍiyākkuṁ
rāvinṟĕ romāñjamākkuṁ
(lallalaṁ sŏlluṁ....)