ലളിതലളിതമൊരു ഗാനം
ആരോ പാടിയ മധുരഗാനം
ഓര്‍മ്മയില്‍ നിന്നുഞാന്‍ കണ്ടെടുത്തൂ എന്റെ
ചുണ്ടിണകള്‍ക്കതുഞാന്‍ പങ്കുവെച്ചു
രാവില്‍ ഞാനതു മൂളിടുമ്പോള്‍
മോഹം താളമായ് മാറിടുമ്പോള്‍
നിദ്രതുളുമ്പുമീ ശ്യാമഭൂമിയില്‍
നിമിഷം മൌനമടര്‍ന്നു - ഒരു
നിമിഷം മൌനമടര്‍ന്നു
ദൂരേ മാകന്ദ ശാഖികളില്‍
ഉറങ്ങും പൈങ്കിളി ചിറകനക്കി
എന്നിലുണരുമീ ഗാനധാരയില്‍
മുങ്ങീ വീണ്ടുമുറങ്ങീ - മെല്ലെ
മുങ്ങീ വീണ്ടുമുറങ്ങീ