ലക്ഷം ലക്ഷം കിനാവുകൾ
ലജ്ജയിൽ മുങ്ങിയ കിനാവുകൾ
എന്റെ മനോരഥവാടിയില്‍
ഒരു പിടി ലഹരിപ്പൂവൂകൾ
കുഞ്ഞലകൾ പുതച്ച മാറിൽ
കാലം പൂശിയ വർണ്ണങ്ങൾ നിന്റെ
നനവുള്ള ചൊടികളിലലിയുമ്പോൾ എന്നിലെ
മോഹങ്ങളുണരുമല്ലോ നീയെന്നെ
ശൃംഗാരവീണയാക്കി മാറ്റുമല്ലോ
താഴ്വരയിൽ തണുത്ത കാറ്റിൽ
താഴമ്പൂവിതൾ വിരിയുമ്പോൾ നിന്റെ
നഖമുള്ള വിരലുകൾ ഇഴയുമെൻ യൗവനം
നാണിച്ച് തുടുക്കുമല്ലോ ഞാനൊരു
നൈവേദ്യപുഷ്പമായ് മാറുമല്ലോ