Lahari lahari

ലഹരി ലഹരി
Work
Year
Language

പനിനീര് പെയ്യുന്ന പൂനിലാവും
പതിനേഴിലെത്തിയ പെണ്‍കിടാവും
പാനപാത്രത്തില്‍ മുന്തിരിച്ചാറും
പാടാന്‍ വീണയും ... പിന്നെന്തു വേണം ...

ലഹരീ ലഹരീ ലഹരീ
ലാസ്യ ലഹരി ലാവണ്യ ലഹരി
ലഹരി ലഹരി ലഹരി (ലഹരീ)

പകരൂ പകരൂ പകരൂ
പതഞ്ഞു തുള്ളും പാനപാത്രം
പകരു പകരു പകരു (പകരൂ)

പന്തയത്തില്‍ ജയിച്ചു
ഭാഗ്യമുദിച്ചു
മോഹത്തിന്‍ മുന്തിരി നീര്‍
മുത്തി മുത്തിക്കുടിച്ചു (പന്തയത്തില്‍ )

കാത്തിരുന്ന രാത്രി കല്യാണരാത്രി
സ്വപ്‌നങ്ങള്‍ ഇക്കിളി കൂട്ടും
സ്വര്‍ഗ്ഗീയ രാത്രി - ഇന്നൊരു
സ്വര്‍ഗ്ഗീയ രാത്രി (കാത്തിരുന്ന)
(ലഹരി)

paninīr pĕyyunna pūnilāvuṁ
padineḻilĕttiya pĕṇgiḍāvuṁ
pānabātrattil mundiriccāṟuṁ
pāḍān vīṇayuṁ ... pinnĕndu veṇaṁ ...

laharī laharī laharī
lāsya lahari lāvaṇya lahari
lahari lahari lahari (laharī)

pagarū pagarū pagarū
padaññu tuḽḽuṁ pānabātraṁ
pagaru pagaru pagaru (pagarū)

pandayattil jayiccu
bhāgyamudiccu
mohattin mundiri nīr
mutti muttikkuḍiccu (pandayattil )

kāttirunna rātri kalyāṇarātri
svap‌naṅṅaḽ ikkiḽi kūṭṭuṁ
svarggīya rātri - innŏru
svarggīya rātri (kāttirunna)
(lahari)