Laal salaam

ലാല്‍ സലാം
Work
Year
Language

ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
ജയിലറകള്‍ തുറന്നു വരും ജനനായകരേ
ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
രണഭൂമിയിലേക്കു വരൂ വീണ്ടും
ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
ഒരു പിടിയരളിപൂക്കളുമായ്
അരുണപതാകയുമായ്
വരവേല്‍ക്കുന്നൂ ഞങ്ങള്‍
ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം

നട്ടുനനച്ചൊരു വാഴകുലച്ചതു
ജന്മിക്കായ് കാഴ്ചവയ്ക്കും മലയപ്പുലയന്മാര്‍
ആദ്യം കൊയ്യണമധികാരം
എന്നാര്‍ത്തുവിളിച്ചൊരു കോമന്മാര്‍
ആര്‍ത്തന്മാരവശന്മാരബലന്മാര്‍
അവരുടെ മോ‍ക്ഷം നമ്മുടെ ലക്ഷ്യം
അതിനായണിചേര്‍ന്നവരേ
ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം

പൊന്നോണത്തിരുനാളില്‍
കുമ്പിള്‍ക്കഞ്ഞിക്കായ്
കാത്തിരിക്കും കുടിലിന്നോമനകള്‍
എങ്ങു വിശപ്പിന്‍ ചെന്തീയില്‍
ഈ കുഞ്ഞുവയറുകളെരിയുന്നൂ
അവിടുണ്ടോ സ്വാതന്ത്ര്യം സ്വാതന്ത്ര്യം
എവിടെ വിശപ്പില്‍ നിന്നും
മോചനമവിടെപ്പുലരും സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം

വയലാറിലെ വഴിയോരത്ത്
വെടിയുണ്ടകള്‍ മാറുതുളച്ചൊരു
തൈത്തെങ്ങും കൈവീശുന്നൂ
ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം
രക്തസാക്ഷിക്കുന്നുകള്‍ ചുറ്റി വലംവയ്ക്കും
കാറ്റും പാടുന്നൂ - ലാല്‍‌സലാം ലാല്‍‌സലാം ലാല്‍‌സലാം

lāl‌salāṁ lāl‌salāṁ lāl‌salāṁ
jayilaṟagaḽ tuṟannu varuṁ jananāyagare
lāl‌salāṁ lāl‌salāṁ lāl‌salāṁ
raṇabhūmiyilekku varū vīṇḍuṁ
lāl‌salāṁ lāl‌salāṁ lāl‌salāṁ
ŏru piḍiyaraḽibūkkaḽumāy
aruṇabadāgayumāy
varavelkkunnū ñaṅṅaḽ
lāl‌salāṁ lāl‌salāṁ lāl‌salāṁ

naṭṭunanaccŏru vāḻagulaccadu
janmikkāy kāḻsavaykkuṁ malayappulayanmār
ādyaṁ kŏyyaṇamadhigāraṁ
ĕnnārttuviḽiccŏru komanmār
ārttanmāravaśanmārabalanmār
avaruḍĕ mokṣaṁ nammuḍĕ lakṣyaṁ
adināyaṇisernnavare
lāl‌salāṁ lāl‌salāṁ lāl‌salāṁ

pŏnnoṇattirunāḽil
kumbiḽkkaññikkāy
kāttirikkuṁ kuḍilinnomanagaḽ
ĕṅṅu viśappin sĕndīyil
ī kuññuvayaṟugaḽĕriyunnū
aviḍuṇḍo svādandryaṁ svādandryaṁ
ĕviḍĕ viśappil ninnuṁ
mosanamaviḍĕppularuṁ svādandryaṁ
svādandryaṁ svādandryaṁ svādandryaṁ

vayalāṟilĕ vaḻiyoratt
vĕḍiyuṇḍagaḽ māṟuduḽaccŏru
taittĕṅṅuṁ kaivīśunnū
lāl‌salāṁ lāl‌salāṁ lāl‌salāṁ
raktasākṣikkunnugaḽ suṭri valaṁvaykkuṁ
kāṭruṁ pāḍunnū - lāl‌salāṁ lāl‌salāṁ lāl‌salāṁ