Added by devi pillai on September 17,2009
കുറുമൊഴി കൂന്തലില്‍ വിടരുമോ കൂന്തലില്‍ വിടരുമോ
നാണം വീണ ചൊടിയില്‍ പൂത്ത ചിരിയില്‍ പടരുമോ (നാണം )
കുറുമൊഴി മേനിയില്‍ വിരിയുമോ മേനിയില്‍ വിരിയുമോ
നീയും നിന്റെ അഴകും എന്റെ മനസ്സില്‍ ചൊരിയുമോ (നീയും )
കുറുമൊഴി കൂന്തലില്‍ വിടരുമോ മേനിയില്‍ വിരിയുമോ
വാസന്ത മന്ദാനിലന്‍ വീശുന്ന പൂവാടിയില്‍
നീയെന്റെ ചിരകാല സ്വപ്‌നങ്ങള്‍ പോലെ വിരിയും വേളയില്‍
ശൃംഗാര സായൂജ്യമായ് സംഗീത രോമാഞ്ചമായ്
എന്തെന്തു മൂകാഭിലാഷങ്ങള്‍ ഉള്ളില്‍ ഒഴുകി ശാന്തമായ്
കുറുമൊഴി മേനിയില്‍ വിരിയുമോ കൂന്തലില്‍ വിടരുമോ
പ്രേമാര്‍ദ്ര സൌന്ദര്യമേ പ്രാപഞ്ചികാനന്ദമേ
നീയെന്റെ മൌനാനുരാഗോല്‍സവം പോല്‍ ഉണരൂ ജീവനില്‍
നീഹാര മാല്യങ്ങളോ നിന്‍ നിത്യ രോമാഞ്ചമോ
ഇന്നെന്റെ ആത്മാവില്‍ ഓളങ്ങള്‍ പാകാന്‍ കടമായ് നല്‍കുമോ
(കുറുമൊഴി)