Kurumaatti koottam

കുറുമാട്ടി കൂട്ടം
Work
Year
Language

കുറുമാട്ടിക്കൂത്തും കൊയ്ത്തും പാട്ടും കുഴലൂത്തും
കരുമാടിക്കുട്ടന്മാരൂടെ കാലിക്കുടമണിയും
മുകിലാരക്കോടക്കാറ്റും മാരിക്കാവടിയും
പാവഞ്ചിയിലേറിപ്പാറി പാഞ്ഞിതാ പോകുന്നേ
പലകൂട്ടം ചിന്തകളും പഴമൊഴി തൻ ചീന്തുകളും
ചെറുതാരക്കൂട്ടം പോലെ ചേരിൽ ചിതറുന്നേ
(കുറുമാട്ടിക്കൂത്തും...)

മണലാര്യൻ നെല്ലോ മുളനാഴിയിൽ മുത്തോ
കൈതപ്പഴ കാണും കിന്നാരപ്പാട്ടോ
അന്തിമയങ്ങണ നേരത്താറ്റുവരമ്പേലുതിരുന്നേ
കുളിരമ്പിളി പൂത്ത കൊതുമ്പിൻ തോണി കൊമ്പേലുതിരുന്നേ
തെന്മല പൊന്മല വാഴണ തേവരേ
തിരുമൊഴിയാടണ തെങ്ങോലകളിൽ
കാറ്റു തുള്ളുമൊരു കാവടിയാട്ടം
മഞ്ഞു പൂക്കുമൊരു പൂങ്കുളിരോട്ടം
(കുറുമാട്ടിക്കൂത്തും...)

നുരയാൻ നുര പോലെ നുര ചിന്തും കള്ളും
എരിവൊടെകൂട്ടാൻ കറി കണ്ടും ഞണ്ടും
നാവൊറു പാടിയുണർത്താൻ ഹാ പുള്ളോൻ ചങ്കരനും
ചെറു നന്തുണി മീട്ടി കൂടെ നടക്കണ നങ്ങേലിപ്പെണ്ണും
ചൂണ്ട കൊളുത്തി ചങ്കു വലിക്കണ വേനൽക്കാല വരുതികളും
കണ്ടു മണ്ടുമൊരു ചക്കിപ്പെണ്ണേ
കാതരിഞ്ഞു കഥ ചൊല്ലിത്തായോ
(കുറുമാട്ടിക്കൂത്തും...)

kuṟumāṭṭikkūttuṁ kŏyttuṁ pāṭṭuṁ kuḻalūttuṁ
karumāḍikkuṭṭanmārūḍĕ kālikkuḍamaṇiyuṁ
mugilārakkoḍakkāṭruṁ mārikkāvaḍiyuṁ
pāvañjiyileṟippāṟi pāññidā pogunne
palagūṭṭaṁ sindagaḽuṁ paḻamŏḻi tan sīndugaḽuṁ
sĕṟudārakkūṭṭaṁ polĕ seril sidaṟunne
(kuṟumāṭṭikkūttuṁ...)

maṇalāryan nĕllo muḽanāḻiyil mutto
kaidappaḻa kāṇuṁ kinnārappāṭṭo
andimayaṅṅaṇa nerattāṭruvarambeludirunne
kuḽirambiḽi pūtta kŏdumbin doṇi kŏmbeludirunne
tĕnmala pŏnmala vāḻaṇa tevare
tirumŏḻiyāḍaṇa tĕṅṅolagaḽil
kāṭru tuḽḽumŏru kāvaḍiyāṭṭaṁ
maññu pūkkumŏru pūṅguḽiroṭṭaṁ
(kuṟumāṭṭikkūttuṁ...)

nurayān nura polĕ nura sinduṁ kaḽḽuṁ
ĕrivŏḍĕgūṭṭān kaṟi kaṇḍuṁ ñaṇḍuṁ
nāvŏṟu pāḍiyuṇarttān hā puḽḽon saṅgaranuṁ
sĕṟu nanduṇi mīṭṭi kūḍĕ naḍakkaṇa naṅṅelippĕṇṇuṁ
sūṇḍa kŏḽutti saṅgu valikkaṇa venalkkāla varudigaḽuṁ
kaṇḍu maṇḍumŏru sakkippĕṇṇe
kādariññu katha sŏllittāyo
(kuṟumāṭṭikkūttuṁ...)