Kuṟumaali kunninu

കുറുമാലി കുന്നിനു
Work
Year
Language

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി
കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ (2)
ചെമ്മാനക്കണ്ടമൊരുക്കി മഴമഞ്ഞു കളപ്പുര കെട്ടി
ചെറുനാഴി ചാമ വിതച്ചേ തെയ് താരോ
കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം
പെയ്യുമ്പം പെയ്യുമ്പം കുടത്തോളം
നലമോലും നാടിന്റെ നെറിന്യായം
(കുറുമാലിക്കുന്നിനു..)

ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ
മണിവില്ലിൻ ഞാണൊന്നിൽ മലരമ്പുണ്ടോ
മിന്നാട്ടം മിന്നണ പൊന്മാൻ കുഞ്ഞേ
മീനച്ചിലാറ്റിലെ മീൻ കോരാമോ
മഴ വീഴും മണ്ണിന്റെ നാണം പോലെ
മടി നിറയും പൂപ്പൊന്നിൻ നാണ്യം പോലെ
മല വാരം പൂത്തുലഞ്ഞേ
തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ
(കുറുമാലിക്കുന്നിനു..)

ചുരമേറി പാഞ്ഞോടും ചെല്ലക്കാറ്റേ
കിളി പാടും പാട്ടിന്റെ നറുതേൻ തായോ
മുകിലാരത്തേരേറി മകരം വന്നേ
പുതുമഞ്ഞിൻ ചൂടേറ്റി കുളിരും വന്നേ
മണർകാട് പള്ളിയിൽ തിരുന്നാളായേ
പീലിക്കുരുത്തോല പെരുന്നാളായേ
മനമെല്ലാം പൂത്തുലഞ്ഞേ
തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ
(കുറുമാലിക്കുന്നിനു..)

kuṟumālikkunninu melĕ kuṟiyola tŏṅṅalu kĕṭṭi
kuṟumāṭṭi paiṅgiḽi pāḍī tĕyyāro (2)
sĕmmānakkaṇḍamŏrukki maḻamaññu kaḽappura kĕṭṭi
sĕṟunāḻi sāma vidacce tĕy tāro
kŏyyumbaṁ kŏyyumbaṁ kunnoḽaṁ
pĕyyumbaṁ pĕyyumbaṁ kuḍattoḽaṁ
nalamoluṁ nāḍinṟĕ nĕṟinyāyaṁ
(kuṟumālikkunninu..)

ŏnnānāṁ kunnattĕ kākkappūve
maṇivillin ñāṇŏnnil malarambuṇḍo
minnāṭṭaṁ minnaṇa pŏnmān kuññe
mīnaccilāṭrilĕ mīn korāmo
maḻa vīḻuṁ maṇṇinṟĕ nāṇaṁ polĕ
maḍi niṟayuṁ pūppŏnnin nāṇyaṁ polĕ
mala vāraṁ pūttulaññe
tĕyyāre tĕydāre tĕyyāre tĕydāre
(kuṟumālikkunninu..)

surameṟi pāññoḍuṁ sĕllakkāṭre
kiḽi pāḍuṁ pāṭṭinṟĕ naṟuden dāyo
mugilārattereṟi magaraṁ vanne
pudumaññin sūḍeṭri kuḽiruṁ vanne
maṇargāṭ paḽḽiyil tirunnāḽāye
pīlikkuruttola pĕrunnāḽāye
manamĕllāṁ pūttulaññe
tĕyyāre tĕydāre tĕyyāre tĕydāre
(kuṟumālikkunninu..)