Kuṟukkan raajaavaayi

കുറുക്കന്‍ രാജാവായി
Year
Language

കുറുക്കന്‍ രാജാവായീ, കുരങ്ങന്‍ മന്ത്രിയായി
അനന്തന്‍ കാട്ടിലെ കഴുതകളെല്ലാം ആസ്ഥാനഗായകരായി
(കുറുക്കന്‍ ‍...)

വെണ്‍ചാമരക്കാട്ടിന്‍ കീഴില്‍ പഞ്ചലോഹമണിപീഠത്തില്‍
പട്ടുക്കുടചൂടി രാജാവിരുന്നു
പട്ടാഭിഷേകം നടന്നു, കുറുക്കന്റെ പട്ടാഭിഷേകം നടന്നു
(കുറുക്കന്‍ ‍...)

വാനരസേനയുമൊരുമിച്ചൊരുനാള്‍ നായാട്ടിനു പോയപ്പോള്‍
വനത്തില്‍ വെച്ചു വാള്‍മുനകൊണ്ടു വാലുമുറിഞ്ഞു
കുറുക്കന്റെ വാലുമുറിഞ്ഞു
(കുറുക്കന്‍ ...)

വാലാട്ടിയമൃഗങ്ങള്‍ മുഴുവന്‍ വാലുമുറിക്കാനുത്തരവായി
സിംഹം സടനീര്‍ത്തി കാടാകെയിളകി
സിംഹാസനമവര്‍ തകര്‍ത്തു കുറുക്കന്റെ
സിംഹാസനമവര്‍ തകര്‍ത്തു
(കുറുക്കന്‍ ‍...)

kuṟukkan rājāvāyī, kuraṅṅan mandriyāyi
anandan kāṭṭilĕ kaḻudagaḽĕllāṁ āsthānagāyagarāyi
(kuṟukkan ...)

vĕṇsāmarakkāṭṭin kīḻil pañjalohamaṇibīṭhattil
paṭṭukkuḍasūḍi rājāvirunnu
paṭṭābhiṣegaṁ naḍannu, kuṟukkanṟĕ paṭṭābhiṣegaṁ naḍannu
(kuṟukkan ...)

vānarasenayumŏrumiccŏrunāḽ nāyāṭṭinu poyappoḽ
vanattil vĕccu vāḽmunagŏṇḍu vālumuṟiññu
kuṟukkanṟĕ vālumuṟiññu
(kuṟukkan ...)

vālāṭṭiyamṛgaṅṅaḽ muḻuvan vālumuṟikkānuttaravāyi
siṁhaṁ saḍanīrtti kāḍāgĕyiḽagi
siṁhāsanamavar tagarttu kuṟukkanṟĕ
siṁhāsanamavar tagarttu
(kuṟukkan ...)