കുറുകുറു കുറുകുറു കുറുമൊഴികള്‍
കളകളകളകല കളമൊഴികള്‍
കണികണി കണികണി പൂക്കണി ചുണ്ടില്‍ കതിര്‍മണി
പറപറ പറപറാ പറന്നകലുകയായ്
ഒന്നല്ലൊരായിരം മാമലകള്‍ ആഹഹാ
രണ്ടല്ലൊരായിരം താഴ്വരകള്‍ ആഹഹാ
ഇല്ലില്ലം കാടുകള്‍ അല്ലിപ്പൂങ്കാവുകള്‍
നല്ലോലപ്പൈങ്കിളീ കാണാന്‍ വാ
നല്ലോമല്‍പ്പൈങ്കിളീ കാനാന്‍ കാണാന്‍ കാണാന്‍ വാ
ചെല്ലം ചെല്ലം ചിലങ്കതന്‍
ചെല്ലം ചെല്ലം ചിലങ്കതന്‍ മഞ്ഞുതുള്ളിയോ
പദം പദ നുകര്‍ന്നിടും പൊന്‍പരാഗമോ
മനം മനം കവര്‍ന്നിടും മഞ്ജുലാസ്യമോ
ഏതേതോ കനവുകള്‍ പൂചൂടും നിനവുകള്‍
കാണാതെ കാണാതെ കണ്ടുഞാന്‍
കാണാതെ കാണാതെ കണ്ടു കണ്ടു കണ്ടു ഞാന്‍