Kurugiyum [oru maamuni]

കുറുകിയും [ഒരു മാമുനി]
Work
Year
Language

കുറുകിയും കൊക്കുരുമ്മിയും ഊഷ്മളസ്നേഹത്തിന്‍
നറുമുന്തിരിച്ചാര്‍ പങ്കിടുമിണക്കിളികളില്‍ 
ഒന്നുനിഷാദ ശരമേറ്റു പിടഞ്ഞുവീഴ്കേ
ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു

ഒരു മാമുനിഹൃത്തില്‍ കവിതേ നീ ചിറകടിച്ചു

കുഞ്ഞിക്കാലുകുടഞ്ഞും ചിറകുവിടര്‍ത്തിയും
എന്‍ കരളില്‍ നിന്നിന്നു നീ കൊതികൊള്‍കേ
നിന്നോടൊത്തുയരും നിന്‍ ശ്രുതിലയങ്ങളില്‍
നിന്നോടൊത്തു പാടും അഭൌമ മേഖലകളില്‍
അഗ്നികണികപോല്‍ ഞാന്‍ ജ്വലിച്ചുനില്‍ക്കും

കുഞ്ഞിക്കാലുകുഴഞ്ഞും ചിറകുതളര്‍ന്നും
എന്‍ മഞ്ജുമോഹങ്ങള്‍ നിലം പതിക്കേ
അന്നീ യക്ഷനിലുണരും മൂകദുഃഖങ്ങളില്‍
നിന്മനം പിടയുമോ അഭൌമ മേഖലകളില്‍
അശ്രുകണികപോല്‍ നീ തുളുമ്പിനില്‍ക്കുമോ?

kuṟugiyuṁ kŏkkurummiyuṁ ūṣmaḽasnehattin
naṟumundiriccār paṅgiḍumiṇakkiḽigaḽil 
ŏnnuniṣāda śarameṭru piḍaññuvīḻge
ŏru māmunihṛttil kavide nī siṟagaḍiccu

ŏru māmunihṛttil kavide nī siṟagaḍiccu

kuññikkāluguḍaññuṁ siṟaguviḍarttiyuṁ
ĕn karaḽil ninninnu nī kŏdigŏḽke
ninnoḍŏttuyaruṁ nin śrudilayaṅṅaḽil
ninnoḍŏttu pāḍuṁ abhaൌma mekhalagaḽil
agnigaṇigabol ñān jvaliccunilkkuṁ

kuññikkāluguḻaññuṁ siṟagudaḽarnnuṁ
ĕn mañjumohaṅṅaḽ nilaṁ padikke
annī yakṣaniluṇaruṁ mūgaduḥkhaṅṅaḽil
ninmanaṁ piḍayumo abhaൌma mekhalagaḽil
aśrugaṇigabol nī tuḽumbinilkkumo?