Kunyanyaurannum koottinullil (aan)

കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ (ആണ്‍)
Year
Language

കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ
കൂട്ടിനു മിന്നാമിന്നീ വാ
മഞ്ഞു വീഴും കാട്ടിനുള്ളിൽ
ഇത്തിരിച്ചൂട്ടും കൊണ്ടേ വാ
കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ
കുന്നിമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...)

ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ
ഇളനീർ കുളിരു കൊഞ്ചലായ് വാ (2)
കന്നിവെയിൽ പൂമൂടും ഉണ്ണി പൂങ്കിനാവായ് (2)
ചുണ്ടിലുണ്ടേ പുഞ്ചിരിപൂവുമായ് ഓ...(കുഞ്ഞുറങ്ങും...)

പച്ചിലപട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ നീ അമ്പിളിമാമാ (2)
കന്നിമണ്ണും കാഴ്ച വെയ്ക്കും അമ്മ മലർക്കനിയോ (2)
എൻ മനസ്സിൽ പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...)

kuññuṟaṅṅuṁ kūṭṭinuḽḽil
kūṭṭinu minnāminnī vā
maññu vīḻuṁ kāṭṭinuḽḽil
ittiriccūṭṭuṁ kŏṇḍe vā
kunniṟaṅṅi kūḍĕ varuṁ kuḽir vĕṇṇilāve
kunnimaṇi sĕppil nī kaḽabhaṁ tāyo (kuññuṟaṅṅuṁ...)

ittirippūve vā pŏṭṭu kuttān vā vā
iḽanīr kuḽiru kŏñjalāy vā (2)
kannivĕyil pūmūḍuṁ uṇṇi pūṅgināvāy (2)
suṇḍiluṇḍe puñjiribūvumāy o...(kuññuṟaṅṅuṁ...)

paccilabaṭṭilŏru kŏccu vālkkaṇṇāḍi
adil nī varumo nī ambiḽimāmā (2)
kannimaṇṇuṁ kāḻsa vĕykkuṁ amma malarkkaniyo (2)
ĕn manassil pĕyda nilāvo o...(kuññuṟaṅṅuṁ...)