Kunyanyau kunyanyau paksi

കുഞ്ഞു കുഞ്ഞു പക്ഷി
Year
Language

കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2)

ചിറക്‌ വിരിച്ച്‌ കണ്ണുതുറന്ന് മാനമേലെ പറക്കേണം
കണ്ണിന്റെ കണ്ണീര്‌ കാണേണം മണ്ണിന്റെ കണ്ണീര്‌ കാണേണം
കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന്

അമ്മയില്ലാത്തൊരു കുഞ്ഞിന്റെ കൂടെ പാടേണം
അമ്പേറ്റുവീണൊരു പെണ്ണിന്റെക്കൂടെയിരിക്കേണം
തത്തമ്മക്കണ്ണുമായ്‌ കൊത്തിപ്പറിക്കുന്ന കഴുകന്‍ മനസ്സിനെ തല്ലേണം
താരാട്ടുപാട്ടിനെ കൊത്തിപ്പറിക്കുന്ന പാമ്പിന്റെ നാവിനെ തല്ലേണം

കുഞ്ഞു കുഞ്ഞു പക്ഷി മെല്ലെ മെല്ലെ പറഞ്ഞു
അമ്മയേ പോലെ ഞാനും പറക്കുമെന്ന് - (2)

kuññu kuññu pakṣi mĕllĕ mĕllĕ paṟaññu
ammaye polĕ ñānuṁ paṟakkumĕnn - (2)

siṟak‌ viricc‌ kaṇṇuduṟann mānamelĕ paṟakkeṇaṁ
kaṇṇinṟĕ kaṇṇīr‌ kāṇeṇaṁ maṇṇinṟĕ kaṇṇīr‌ kāṇeṇaṁ
kuññu kuññu pakṣi mĕllĕ mĕllĕ paṟaññu
ammaye polĕ ñānuṁ paṟakkumĕnn

ammayillāttŏru kuññinṟĕ kūḍĕ pāḍeṇaṁ
ambeṭruvīṇŏru pĕṇṇinṟĕkkūḍĕyirikkeṇaṁ
tattammakkaṇṇumāy‌ kŏttippaṟikkunna kaḻugan manassinĕ talleṇaṁ
tārāṭṭubāṭṭinĕ kŏttippaṟikkunna pāmbinṟĕ nāvinĕ talleṇaṁ

kuññu kuññu pakṣi mĕllĕ mĕllĕ paṟaññu
ammaye polĕ ñānuṁ paṟakkumĕnn - (2)