Kunyanyaikkurumbu

കുഞ്ഞിക്കുറുമ്പു്
Work
Year
Language

കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...
ഉമ്മവെച്ചോടുന്ന പാവ തരാം ....
കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...
ഉമ്മവെച്ചോടുന്ന പാവ തരാം ....
കൂട്ടിരിക്കാന്‍ സ്വപ്നം തരാം ..
കാത്തിരിക്കാന്‍ കുറെ മോഹങ്ങളും
കൂട്ടിരിക്കാന്‍ സ്വപ്നം തരാം ..
കാത്തിരിക്കാന്‍ കുറെ മോഹങ്ങളും
(എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...)

എന്നുമെന്‍ ഓര്‍മ്മകളില്‍ നിന്റെയീ പുഞ്ചിരിയും
കൊഞ്ചുമീ ഭാവവുമല്ലേ, മോനേ ..
എന്നുമെന്‍ ഓര്‍മ്മകളില്‍ നിന്റെയീ പുഞ്ചിരിയും
കൊഞ്ചുമീ ഭാവവുമല്ലേ മോനേ ..
നാളത്തെ ജീവിതവീഥിയില്‍ മിന്നുന്ന
നാളമല്ലേ നീ ...
പൊന്നണിഞ്ഞെത്തുന്ന പുത്തന്‍ പ്രഭാതത്തിന്‍
ജീവനല്ലേ നീ .....
കണ്മണിയേ നിന്നരികില്‍ എന്നും വരുമല്ലൊ പൊന്നോണം
(എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...)

ലാ ലാ ലാ ല ല ല്ല ലാ
ലാ ലാ ലാ ല ല ല്ല ല ല്ലാ ലാ
ലാ ലാ ല ല ല ല്ല ല ലാ ലാ..

കുങ്കുമപ്പൂവിടര്‍ത്തും പൊന്നുഷസ്സിന്‍ രാഗമല്ലേ ..
മനസ്സിന്‍ ദീപമല്ലേ നീ കണ്ണേ ...
കുങ്കുമപ്പൂ വിടര്‍ത്തും പൊന്നുഷസ്സിന്‍ രാഗമല്ലേ ..
മനസ്സിന്‍ ദീപമല്ലേ നീ കണ്ണേ ...
നിന്നിളം ചുണ്ടിലെ പുഞ്ചിരിപ്പൂവിലെ
തേന്‍ നുകരാം ഞാന്‍ ...
ഉണ്ണിക്കുറങ്ങുവാന്‍ ഇത്തിരിപ്പൂവിന്റെ
കഥ പറയാം ഞാന്‍
പൊന്‍കുരുന്നേ ...നിന്നരികില്‍
എന്നും വരുമല്ലോ പൂക്കാലം
പൊന്‍കുരുന്നേ ...നിന്നരികില്‍
എന്നും വരുമല്ലോ പൂക്കാലം
(എന്റെ കുഞ്ഞിക്കുറുമ്പനൊരുമ്മതരാം ...)

kuññikkuṟumbanŏrummadarāṁ ...
ummavĕccoḍunna pāva tarāṁ ....
kuññikkuṟumbanŏrummadarāṁ ...
ummavĕccoḍunna pāva tarāṁ ....
kūṭṭirikkān svapnaṁ tarāṁ ..
kāttirikkān kuṟĕ mohaṅṅaḽuṁ
kūṭṭirikkān svapnaṁ tarāṁ ..
kāttirikkān kuṟĕ mohaṅṅaḽuṁ
(ĕnṟĕ kuññikkuṟumbanŏrummadarāṁ ...)

ĕnnumĕn ormmagaḽil ninṟĕyī puñjiriyuṁ
kŏñjumī bhāvavumalle, mone ..
ĕnnumĕn ormmagaḽil ninṟĕyī puñjiriyuṁ
kŏñjumī bhāvavumalle mone ..
nāḽattĕ jīvidavīthiyil minnunna
nāḽamalle nī ...
pŏnnaṇiññĕttunna puttan prabhādattin
jīvanalle nī .....
kaṇmaṇiye ninnarigil ĕnnuṁ varumallŏ pŏnnoṇaṁ
(ĕnṟĕ kuññikkuṟumbanŏrummadarāṁ ...)

lā lā lā la la lla lā
lā lā lā la la lla la llā lā
lā lā la la la lla la lā lā..

kuṅgumappūviḍarttuṁ pŏnnuṣassin rāgamalle ..
manassin dībamalle nī kaṇṇe ...
kuṅgumappū viḍarttuṁ pŏnnuṣassin rāgamalle ..
manassin dībamalle nī kaṇṇe ...
ninniḽaṁ suṇḍilĕ puñjirippūvilĕ
ten nugarāṁ ñān ...
uṇṇikkuṟaṅṅuvān ittirippūvinṟĕ
katha paṟayāṁ ñān
pŏnkurunne ...ninnarigil
ĕnnuṁ varumallo pūkkālaṁ
pŏnkurunne ...ninnarigil
ĕnnuṁ varumallo pūkkālaṁ
(ĕnṟĕ kuññikkuṟumbanŏrummadarāṁ ...)