Kunyanyai kurumbin

കുഞ്ഞി കുറുമ്പിന്‍
Work
Year
Language

കുഞ്ഞികുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ്
മുത്ത്‌ മുകില്‍ തേരിറങ്ങി വാ
കലമാന്‍ കുരുന്നെ മലര്‍ നുള്ളും മാസമായ്
പാടഞാറിന്‍ കതിരുകൊത്തി പാടാന്‍ വാ
പഴംപാട്ട് കേട്ട് കറുകനാമ്പു തേടാന്‍ വാ
മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍
ഉള്ളം തുള്ളുന്നു മോഹമായ്

കുഞ്ഞികുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ്

അമ്പിളി പൊൻവളയും തോടകളും
അരമണി കിങ്ങിണിയും കാല്‍തളയും
കരിമഷി ചാന്തു പൊട്ടും ചന്ദനവും
പുലരൊളി പൊന്നുരുക്കും മെയ്യഴകില്‍
മണിമിഴി ഒന്നുമിന്നെ ഇല്ല
കണിമുത്തു മുത്തമിട്ടെ ഇല്ല
കനവിലെ കാണാത്തിങ്കളെ
ചിങ്കാരകാറ്റിന്‍ പൂരമേളമായ്

കുഞ്ഞികുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ്

ചെമ്പക ചുണ്ടിണയിന്‍ പൊട്ടുതിരും
ചന്ദന പൂമ്പതക്കം തൊട്ടെടുക്കാന്‍
മാന്തളിര്‍ കഞ്ചുകത്തില്‍ കാറ്റൊഴുക്കും
മാതള ചെമ്പഴത്തേന്‍ കട്ടെടുക്കാന്‍
തുടുതുട് പുന്നാരമായ് ഉള്ളിന്‍
നിറപൊലി ചില്ലോളം നീ വാ വാ
കരളിലെ കാണാത്തിങ്കളെ
ചിങ്കാരകാറ്റിന്‍ പൂരമേളമായ്

കുഞ്ഞികുറുമ്പൂയലാടി വാ
കുറുവാല്‍ കുരുവി തിന കൊയ്യും കാലമായ്
മുത്ത്‌ മുകില്‍ തേരിറങ്ങി വാ
കലമാന്‍ കുരുന്നെ മലര്‍ നുള്ളും മാസമായ്
പാടഞാറിന്‍ കതിരുകൊത്തി പാടാന്‍ വാ
പഴംപാട്ട് കേട്ട് കറുകനാമ്പു തേടാന്‍ വാ
മെല്ലെ മാറുരുമ്മാന്‍ രാവുറങ്ങാന്‍
ഉള്ളം തുള്ളുന്നു മോഹമായ്

kuññiguṟumbūyalāḍi vā
kuṟuvāl kuruvi tina kŏyyuṁ kālamāy
mutt‌ mugil teriṟaṅṅi vā
kalamān kurunnĕ malar nuḽḽuṁ māsamāy
pāḍañāṟin kadirugŏtti pāḍān vā
paḻaṁpāṭṭ keṭṭ kaṟuganāmbu teḍān vā
mĕllĕ māṟurummān rāvuṟaṅṅān
uḽḽaṁ tuḽḽunnu mohamāy

kuññiguṟumbūyalāḍi vā
kuṟuvāl kuruvi tina kŏyyuṁ kālamāy

ambiḽi pŏnvaḽayuṁ toḍagaḽuṁ
aramaṇi kiṅṅiṇiyuṁ kāldaḽayuṁ
karimaṣi sāndu pŏṭṭuṁ sandanavuṁ
pularŏḽi pŏnnurukkuṁ mĕyyaḻagil
maṇimiḻi ŏnnuminnĕ illa
kaṇimuttu muttamiṭṭĕ illa
kanavilĕ kāṇāttiṅgaḽĕ
siṅgāragāṭrin pūrameḽamāy

kuññiguṟumbūyalāḍi vā
kuṟuvāl kuruvi tina kŏyyuṁ kālamāy

sĕmbaga suṇḍiṇayin pŏṭṭudiruṁ
sandana pūmbadakkaṁ tŏṭṭĕḍukkān
māndaḽir kañjugattil kāṭrŏḻukkuṁ
mādaḽa sĕmbaḻatten kaṭṭĕḍukkān
tuḍuduṭ punnāramāy uḽḽin
niṟabŏli silloḽaṁ nī vā vā
karaḽilĕ kāṇāttiṅgaḽĕ
siṅgāragāṭrin pūrameḽamāy

kuññiguṟumbūyalāḍi vā
kuṟuvāl kuruvi tina kŏyyuṁ kālamāy
mutt‌ mugil teriṟaṅṅi vā
kalamān kurunnĕ malar nuḽḽuṁ māsamāy
pāḍañāṟin kadirugŏtti pāḍān vā
paḻaṁpāṭṭ keṭṭ kaṟuganāmbu teḍān vā
mĕllĕ māṟurummān rāvuṟaṅṅān
uḽḽaṁ tuḽḽunnu mohamāy