Kunyanyaanre penninu (pen)

കുഞ്ഞന്റെ പെണ്ണിനു (പെണ്‍)
Year
Language

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ
കുനുകുനെ ചിറകാണു്‌
ഓ ഓ.. ഓ..
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍
കിരുകിരെ കുളിരാണു്‌ (കുഞ്ഞന്റെ)
അവന്‍ തേടിക്കിട്ടിയ മുത്ത്
അവന്‍ തേടിക്കിട്ടിയ സ്വത്ത്
അവള്‍ ചിങ്കിരി മുത്ത്
അവള്‍ ചുന്ദരി മുത്ത്
(കുഞ്ഞന്റെ )

അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി
അവന്‍ മണവാളച്ചെറുക്കനെപ്പോലെ
ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും
പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ..
ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു
ഒരേ മനം മനം
ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു
ഒരേ നിറം നിറം
ഓ.. ഓ.. ഏ.. ഏ..
(കുഞ്ഞന്റെ )

കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു
അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ
കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍
അതുവരെയറിയാത്തതറിഞ്ഞു
ഓ ഓ.. ഓ..
ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം
കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം
ഓ.. ഓ.. ഏ.. ഏ..
(കുഞ്ഞന്റെ )

kuññanṟĕ pĕṇṇinu്‌ kuññariprāvinṟĕ
kunugunĕ siṟagāṇu്‌
o o.. o..
ā pĕṇṇ siriccāl kuññanṟĕ manassil
kirugirĕ kuḽirāṇu്‌ (kuññanṟĕ)
avan deḍikkiṭṭiya mutt
avan deḍikkiṭṭiya svatt
avaḽ siṅgiri mutt
avaḽ sundari mutt
(kuññanṟĕ )

aṇiññŏruṅṅi ĕnnuṁ aṇiññŏruṅṅi
avan maṇavāḽaccĕṟukkanĕppolĕ
uḍuttŏruṅṅi avaḽ uḍuttŏruṅṅi ĕnnuṁ
pudukkappĕṇṇŏruṅṅunna polĕ o o.. o..
irugaraḽirugaraḽaliññu sernnu
ŏre manaṁ manaṁ
iruganaviruganavaliññu sernnu
ŏre niṟaṁ niṟaṁ
o.. o.. e.. e..
(kuññanṟĕ )

kaḽi paṟaññu tammil katha paṟaññu
avar kaṇṇuṁ kaṇṇuṁ nokki nokkicciriccū
kŏdiccadĕllāṁ kayyil niṟaccu kiṭṭi avar
aduvarĕyaṟiyāttadaṟiññu
o o.. o..
seruṁpaḍi sereṇḍavar sernna neraṁ ŏre guṇaṁ guṇaṁ
kāṇuṁpaḍi kāṇeṇḍavar kaṇḍa neraṁ ŏre mukhaṁ mukhaṁ
o.. o.. e.. e..
(kuññanṟĕ )