Kunyanyaanre penninu

കുഞ്ഞന്റെ പെണ്ണിനു
Year
Language

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ
കുനുകുനെ ചിറകാണു്‌ ഓ ഓ.. ഓ..
ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍
കിരുകിരെ കുളിരാണു്‌
(കുഞ്ഞന്റെ ...)
അവന്‍ തേടിക്കിട്ടിയ മുത്ത്
അവന്‍ തേടിക്കിട്ടിയ സ്വത്ത്
അവള്‍ ചിങ്കിരി മുത്ത്
അവള്‍ ചുന്ദരി മുത്ത്
(കുഞ്ഞന്റെ ...)

അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി
അവന്‍ മണവാളച്ചെറുക്കനെപ്പോലെ
ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ
ഓ ഓ.. ഓ..
ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു
ഒരേ മനം മനം
ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു
ഒരേ നിറം നിറം
ഓ.. ഓ.. ഏ.. ഏ..
(കുഞ്ഞന്റെ ... )

കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു
അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ
കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ..
ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം
കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം
ഓ.. ഓ.. ഏ.. ഏ..
(കുഞ്ഞന്റെ ..)

kuññanṟĕ pĕṇṇinu്‌ kuññariprāvinṟĕ
kunugunĕ siṟagāṇu്‌ o o.. o..
ā pĕṇṇ siriccāl kuññanṟĕ manassil
kirugirĕ kuḽirāṇu്‌
(kuññanṟĕ ...)
avan deḍikkiṭṭiya mutt
avan deḍikkiṭṭiya svatt
avaḽ siṅgiri mutt
avaḽ sundari mutt
(kuññanṟĕ ...)

aṇiññŏruṅṅi ĕnnuṁ aṇiññŏruṅṅi
avan maṇavāḽaccĕṟukkanĕppolĕ
uḍuttŏruṅṅi avaḽ uḍuttŏruṅṅi ĕnnuṁ pudukkappĕṇṇŏruṅṅunna polĕ
o o.. o..
irugaraḽirugaraḽaliññu sernnu
ŏre manaṁ manaṁ
iruganaviruganavaliññu sernnu
ŏre niṟaṁ niṟaṁ
o.. o.. e.. e..
(kuññanṟĕ ... )

kaḽi paṟaññu tammil katha paṟaññu
avar kaṇṇuṁ kaṇṇuṁ nokki nokkicciriccū
kŏdiccadĕllāṁ kayyil niṟaccu kiṭṭi avar aduvarĕyaṟiyāttadaṟiññu o o.. o..
seruṁpaḍi sereṇḍavar sernna neraṁ ŏre guṇaṁ guṇaṁ
kāṇuṁpaḍi kāṇeṇḍavar kaṇḍa neraṁ ŏre mukhaṁ mukhaṁ
o.. o.. e.. e..
(kuññanṟĕ ..)