Kunyanyaaadin vesattil

കുഞ്ഞാടിന്‍ വേഷത്തില്‍
Year
Language

കുഞ്ഞാടിന്‍ വേഷത്തില്‍ ചെന്നായേതോ
കുന്നിന്മേല്‍ പണ്ടു കഴിഞ്ഞുവല്ലോ..
എല്ലാ മൃഗങ്ങള്‍ക്കും ചങ്ങാതിയായ്
ഒന്നല്ല രണ്ടല്ല പലപല ദിവസം...
(കുഞ്ഞാടിന്‍.....)

കാണുന്നതേതും നേരായിരുന്നു
അന്നു് ഭൂമിയില്‍....
പുണ്യങ്ങള്‍ മാത്രം പൂവിട്ടുനിന്ന
പൂവനം തന്നില്‍..(കാണുന്നതേതും...)
ചെന്നായിന്‍ കള്ളം വിളഞ്ഞുവല്ലോ
നന്നായവന്‍ ജീവന്‍ കൊയ്തുവല്ലോ
ചെഞ്ചോരയെങ്ങും ചിന്തുന്നതാരും കാണാതെ
മെല്ലെയാകാലം പോകേ...
(കുഞ്ഞാടിന്‍.....)

പാരിന്റെയുള്ളം പാലാഴിയാകും
പാതിരാവൊന്നില്‍...
നീഹാരമേന്തി മേഘങ്ങള്‍ താഴും
നീലരാവൊന്നില്‍...(പാരിന്റെയുള്ളം...)
ഇടയന്റെ പാട്ടൊന്നു കേട്ടു പോലും
അതുകേട്ടു ചെന്നായ് നടുങ്ങി പോലും
വഞ്ചിച്ചുവാഴാന്‍ ആവാതെ പിന്നെ
മര്‍ത്ത്യന്റെയുള്ളില്‍ ഒളിച്ചുപോലും...
(കുഞ്ഞാടിന്‍.....)

kuññāḍin veṣattil sĕnnāyedo
kunninmel paṇḍu kaḻiññuvallo..
ĕllā mṛgaṅṅaḽkkuṁ saṅṅādiyāy
ŏnnalla raṇḍalla palabala divasaṁ...
(kuññāḍin.....)

kāṇunnadeduṁ nerāyirunnu
annu് bhūmiyil....
puṇyaṅṅaḽ mātraṁ pūviṭṭuninna
pūvanaṁ tannil..(kāṇunnadeduṁ...)
sĕnnāyin kaḽḽaṁ viḽaññuvallo
nannāyavan jīvan kŏyduvallo
sĕñjorayĕṅṅuṁ sindunnadāruṁ kāṇādĕ
mĕllĕyāgālaṁ poge...
(kuññāḍin.....)

pārinṟĕyuḽḽaṁ pālāḻiyāguṁ
pādirāvŏnnil...
nīhāramendi meghaṅṅaḽ tāḻuṁ
nīlarāvŏnnil...(pārinṟĕyuḽḽaṁ...)
iḍayanṟĕ pāṭṭŏnnu keṭṭu poluṁ
adugeṭṭu sĕnnāy naḍuṅṅi poluṁ
vañjiccuvāḻān āvādĕ pinnĕ
marttyanṟĕyuḽḽil ŏḽiccuboluṁ...
(kuññāḍin.....)