Kunnum konnappoovum

കുന്നും കൊന്നപ്പൂവും
Language

കുന്നും കൊന്നപ്പൂവും
പൊന്നും മിന്നും കണ്ണേ
പെണ്ണേ നിന്നെ കാണാന്‍
എന്നും എന്നില്‍ മോഹം
മനസ്സിനകത്തും യൗവ്വനം
നിറമയിലാടും പൂവനം
മനസ്സിനകത്തും യൗവ്വനം
നിറമയിലാടും പൂവനം
ഇനിയൊരു വട്ടം ഇവനൊരു മുത്തം
ഇടവഴിയോരം താ...
കുന്നും കൊന്നപ്പൂവും
പൊന്നും മിന്നും കണ്ണേ
പെണ്ണേ നിന്നെ കാണാന്‍
എന്നും എന്നില്‍ മോഹം....

പഴയതു പാതി പുതിയതു പാതി
മനസ്സുകള്‍ പപ്പാതി
കണിമലരേ നിന്‍ ചൊടിയിതളോരം
കിളിമകള്‍ രാപ്പാടി....
(പഴയതു പാതി...)
നീ പൂത്തു തണലിടുമൊരു മരമീ-
നാടോടിയുടെ സിരകളിലുലയും
കാലങ്ങളുടെ നവ നവ മുകുളം
ഈ നമ്മിലുണരും...
(നീ പൂത്തു...)
കുന്നും കൊന്നപ്പൂവും
പൊന്നും മിന്നും കണ്ണേ
പെണ്ണേ നിന്നെ കാണാന്‍
എന്നും എന്നില്‍ മോഹം....

കനവിനു പോലും പിടിയരഞ്ഞാണം
പണിയുമൊരീ നേരം
ഉടലുകള്‍ തമ്മില്‍ ഉയിരല തേടും
മണിയറയില്‍പ്പോലും...
(കനവിനു പോലും...)
കാണാത്ത പല തലമുറകളിലൂടീ-
രണ്ടു യുവമനസ്സുകളൊഴുകും
നീ എന്നിലിടുമിഴകളിലിനി ഞാന്‍
പാവായി അലിയും...
(കാണാത്ത...)

(കുന്നും കൊന്നപ്പൂവും....)(2)

kunnuṁ kŏnnappūvuṁ
pŏnnuṁ minnuṁ kaṇṇe
pĕṇṇe ninnĕ kāṇān
ĕnnuṁ ĕnnil mohaṁ
manassinagattuṁ yauvvanaṁ
niṟamayilāḍuṁ pūvanaṁ
manassinagattuṁ yauvvanaṁ
niṟamayilāḍuṁ pūvanaṁ
iniyŏru vaṭṭaṁ ivanŏru muttaṁ
iḍavaḻiyoraṁ tā...
kunnuṁ kŏnnappūvuṁ
pŏnnuṁ minnuṁ kaṇṇe
pĕṇṇe ninnĕ kāṇān
ĕnnuṁ ĕnnil mohaṁ....

paḻayadu pādi pudiyadu pādi
manassugaḽ pappādi
kaṇimalare nin sŏḍiyidaḽoraṁ
kiḽimagaḽ rāppāḍi....
(paḻayadu pādi...)
nī pūttu taṇaliḍumŏru maramī-
nāḍoḍiyuḍĕ siragaḽilulayuṁ
kālaṅṅaḽuḍĕ nava nava muguḽaṁ
ī nammiluṇaruṁ...
(nī pūttu...)
kunnuṁ kŏnnappūvuṁ
pŏnnuṁ minnuṁ kaṇṇe
pĕṇṇe ninnĕ kāṇān
ĕnnuṁ ĕnnil mohaṁ....

kanavinu poluṁ piḍiyaraññāṇaṁ
paṇiyumŏrī neraṁ
uḍalugaḽ tammil uyirala teḍuṁ
maṇiyaṟayilppoluṁ...
(kanavinu poluṁ...)
kāṇātta pala talamuṟagaḽilūḍī-
raṇḍu yuvamanassugaḽŏḻuguṁ
nī ĕnniliḍumiḻagaḽilini ñān
pāvāyi aliyuṁ...
(kāṇātta...)

(kunnuṁ kŏnnappūvuṁ....)(2)