Kunnikkuruvinre kanneludi

കുന്നിക്കുരുവിന്റെ കണ്ണെഴുതി
Year
Language

കുന്നിക്കുരുവിന്റെ കണ്ണെഴുതി
കന്നിനിലാവോ പൊന്‍ വെയിലോ
കാറ്റേ കാറ്റേ നിനക്കറിയാമോ?
കടംകഥക്കുത്തരം നീപറയാമോ?
അറിയാമോ ഹോയ് പറയാമോ ഹോയ്

കാശിത്തുമ്പയ്ക്കു കാതുകുത്ത്
മലയന്‍ തട്ടാനോ മാബലിയോ
കാതുകുത്തിനു പായസം വെച്ചത്
കരിവരിവണ്ടോ തുമ്പികളോ?
തത്തേ തത്തേ നീ ചൊല്ലാമോ?
ചൊല്ലാമോ ചൊല്ലാമോ ഹോയ്
കുന്നിക്കുരുവിന്റെ കണ്ണെഴുതി.......

തത്തമ്മപ്പെണ്ണിനു മുറുക്കാന്‍ കൊടുത്തത്
പുലരിക്കതിരോ മൂവന്തിയോ?
പാടത്തുപൊന്തിയ പവിഴം കട്ടത്
പണിക്കരേമാനോ പനങ്കിളിയോ?
മൈനേ മൈനേ കഥയറിയാമോ
അറിയാമോ പറയാമോ ഹോയ്
കുന്നിക്കുരുവിന്റെ കണ്ണെഴുതി.......

kunnikkuruvinṟĕ kaṇṇĕḻudi
kanninilāvo pŏn vĕyilo
kāṭre kāṭre ninakkaṟiyāmo?
kaḍaṁkathakkuttaraṁ nībaṟayāmo?
aṟiyāmo hoy paṟayāmo hoy

kāśittumbaykku kādugutt
malayan daṭṭāno mābaliyo
kāduguttinu pāyasaṁ vĕccat
karivarivaṇḍo tumbigaḽo?
tatte tatte nī sŏllāmo?
sŏllāmo sŏllāmo hoy
kunnikkuruvinṟĕ kaṇṇĕḻudi.......

tattammappĕṇṇinu muṟukkān kŏḍuttat
pularikkadiro mūvandiyo?
pāḍattubŏndiya paviḻaṁ kaṭṭat
paṇikkaremāno panaṅgiḽiyo?
maine maine kathayaṟiyāmo
aṟiyāmo paṟayāmo hoy
kunnikkuruvinṟĕ kaṇṇĕḻudi.......