കുന്നത്തൊരു കുന്നിലുദിച്ചു പൊന്നിന്റെ ചെമ്പഴുക്ക
കോണെല്ലാം കുമിളെല്ലാം കുട ചൂടി പോകുന്നു (2)
പുഴയായ പുഴയെല്ലാം കടൽ തേടി പോകുന്നു
പൂവായ പൂവെല്ലാം കായാകാൻ വിരിയുന്നു
കുയിലായ കുയിലെല്ലാം കുരവയിടാൻ പോകുന്നു
(കുന്നത്തൊരു....)
വണ്ണാത്തിപ്പുള്ളിൻ കൂട്ടിൽ ഇന്നല്ലോ പുടവ കൊട
കണ്ണാന്തളി മുറ്റത്തിനിയും പെണ്ണുണ്ടോ വേളിയ്ക്ക്
പെണ്ണുണ്ടോ വേളിയ്ക്ക്
(കുന്നത്തൊരു....)
മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന് (2)
തോടയുണ്ട് കാതിലോലയുണ്ട്
കണ്ണില് സൊപ്പനം പൊലിയണുണ്ട് കടം തരുമോ കെട്ടിലമ്മേ
കടം തരുമോ കെട്ടിലമ്മേ
കാതില ഞങ്ങൾക്ക് കടം തരുമോ
കമ്മല് ഞങ്ങൾക്ക് കടം തരുമോ
കരിമണിത്താലി കടം തരുമോ
മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന് കൈ നിറയെ പൊന്ന്