Kungumasandhyaa

കുങ്കുമസന്ധ്യാ
Work
Year
Language

കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ
കുളിച്ചുതൊഴാന്‍ വന്ന വാര്‍മുകിലേ
ഇളവെയില്‍ കാഞ്ഞുകാഞ്ഞു നടക്കും നിനക്കിപ്പോള്‍
ഇളമാനിനെപ്പോലെ ചെറുപ്പം

ചന്ദനക്കുളിര്‍കാറ്റത്തിളകും നിന്‍
ചിറകുകള്‍ക്കുത്സാഹത്തിളക്കം
വിണ്ണിലെ മന്ദാകിനിയിലൂടൊഴുകും നിന്‍
കണ്ണിലൊരിന്ദ്രചാപത്തിളക്കം
കുങ്കുമസന്ധ്യാ......

ആകാശം വേനലിന്‍ തിരനീക്കി
വര്‍ഷത്തിന്‍ തുകിലണിഞ്ഞെത്തുമ്പോള്‍
എത്രമേലുജ്വലമെങ്കിലും നിന്‍ പ്രൌഢി
സ്വപ്നം പോല്‍ മണ്ണില്‍ വീണുടഞ്ഞല്ലോ
കുങ്കുമസന്ധ്യാ......

kuṅgumasandhyā kṣetrakkuḽaṅṅarĕ
kuḽiccudŏḻān vanna vārmugile
iḽavĕyil kāññugāññu naḍakkuṁ ninakkippoḽ
iḽamāninĕppolĕ sĕṟuppaṁ

sandanakkuḽirgāṭrattiḽaguṁ nin
siṟagugaḽkkutsāhattiḽakkaṁ
viṇṇilĕ mandāginiyilūḍŏḻuguṁ nin
kaṇṇilŏrindrasābattiḽakkaṁ
kuṅgumasandhyā......

āgāśaṁ venalin diranīkki
varṣattin dugilaṇiññĕttumboḽ
ĕtramelujvalamĕṅgiluṁ nin praൌḍhi
svapnaṁ pol maṇṇil vīṇuḍaññallo
kuṅgumasandhyā......