Kungumappottiloorum

കുങ്കുമപ്പൊട്ടിലൂറും
Work
Year
Language

ഉം...ഉം.....
കുങ്കുമപ്പൊട്ടിലൂറും കവിതേ നിന്റെ
മഞ്ജീരത്തിന്‍ മൌന നാദം
എല്ലാ സ്മരണയും വിടര്‍ത്തീ എന്നില്‍
എല്ലാ മോഹവും ഉണര്‍ത്തി
(കുങ്കുമ...)

കതിര്‍മണ്ഡപത്തിലെ കനകത്തൂണുകള്‍
കദളിപ്പൊൻകുല അണിയവേ
നിലവിളക്കുകള്‍ പൂത്തുനില്‍ക്കവേ
നെല്ലിന്‍പൂക്കുലയാടവേ
അഷ്ടമംഗല്യം വഴിയൊരുക്കിടും
അരികിലാമനം പാടിടും
ആമലര്‍ മിഴിയിലെന്‍ ഭാവി ഞാന്‍
ആര്‍ദ്രഭാവമായ് കണ്ടിടും
(കുങ്കുമ...)

ആദ്യരാത്രിയിലെന്‍ വിടരും കാലുകള്‍
അനഘ താളമതു നുകരവേ
മണിവിളക്കുകള്‍ വാടി നില്‍ക്കവേ
മനസ്സില്‍ വനികകള്‍ വളരവേ
തല്പമേനിയില്‍ പൂചിരിച്ചിടും
തളിരുപോലേ ഞാന്‍ ചാഞ്ഞിടും
അധരമുത്തിലെന്‍ പ്രണയഭാവന
ആദ്യമുത്തമായുണര്‍ന്നിടും
(കുങ്കുമ...)

uṁ...uṁ.....
kuṅgumappŏṭṭilūṟuṁ kavide ninṟĕ
mañjīrattin maൌna nādaṁ
ĕllā smaraṇayuṁ viḍarttī ĕnnil
ĕllā mohavuṁ uṇartti
(kuṅguma...)

kadirmaṇḍabattilĕ kanagattūṇugaḽ
kadaḽippŏnkula aṇiyave
nilaviḽakkugaḽ pūttunilkkave
nĕllinpūkkulayāḍave
aṣṭamaṁgalyaṁ vaḻiyŏrukkiḍuṁ
arigilāmanaṁ pāḍiḍuṁ
āmalar miḻiyilĕn bhāvi ñān
ārdrabhāvamāy kaṇḍiḍuṁ
(kuṅguma...)

ādyarātriyilĕn viḍaruṁ kālugaḽ
anagha tāḽamadu nugarave
maṇiviḽakkugaḽ vāḍi nilkkave
manassil vanigagaḽ vaḽarave
talbameniyil pūsiricciḍuṁ
taḽirubole ñān sāññiḍuṁ
adharamuttilĕn praṇayabhāvana
ādyamuttamāyuṇarnniḍuṁ
(kuṅguma...)