Kungumamo

കുങ്കുമമോ
Work
Year
Language

കുങ്കുമമോ നിലാപ്പുഴയില്‍
സന്ധ്യചാര്‍ത്തിയ ചന്ദനമോ?
കണ്ടുണരും നിന്‍ പൂങ്കവിളിണയില്‍
പതിയെ വിരിയും പരിഭവമലരായ്
മഞ്ഞണിയും നെയ്യാമ്പലിനെ
വന്നുണര്‍ത്തിയ പൌര്‍ണ്ണമിയോ
കുഞ്ഞുകിനാക്കള്‍ കൂടണയുമ്പോള്‍
കുളിരായ് പൊഴിയും പാതിരാമഴയായ്

കാറ്റിലേതോ കാതരമൈനകള്‍
കാത്തു മൂളും യാമിനിയെ
ആദ്യമായെന്‍ പ്രണയ തടങ്ങളില്‍
ആറ്റുവഞ്ചികള്‍ പൂക്കുമ്പോള്‍
വെണ്ണിലാവിന്‍ തോണിയേറി
വിരുന്നുവന്ന മയില്‍ക്കിളിയേ
നിന്‍ കളമൊഴിയിലലിഞ്ഞു ഞാന്‍

വെള്ളിമേഘം വെണ്‍പ്രാവുകളായ്
പെയ്തിറങ്ങും മേടുകളില്‍
മാരിവില്ലിന്‍ ചില്ലയിലഴയിട്ടൂയല്‍
കെട്ടും പൊന്‍ വെയിലേ
പൊന്നിലഞ്ഞികള്‍ പൂത്ത കൊടികള്‍
പൂവിതള്‍ പുല്പായ നെയ്യുമ്പോള്‍
നിന്‍ വിരിമാറില്‍ മയങ്ങി ഞാന്‍

kuṅgumamo nilāppuḻayil
sandhyasārttiya sandanamo?
kaṇḍuṇaruṁ nin pūṅgaviḽiṇayil
padiyĕ viriyuṁ paribhavamalarāy
maññaṇiyuṁ nĕyyāmbalinĕ
vannuṇarttiya paൌrṇṇamiyo
kuññuginākkaḽ kūḍaṇayumboḽ
kuḽirāy pŏḻiyuṁ pādirāmaḻayāy

kāṭriledo kādaramainagaḽ
kāttu mūḽuṁ yāminiyĕ
ādyamāyĕn praṇaya taḍaṅṅaḽil
āṭruvañjigaḽ pūkkumboḽ
vĕṇṇilāvin doṇiyeṟi
virunnuvanna mayilkkiḽiye
nin kaḽamŏḻiyilaliññu ñān

vĕḽḽimeghaṁ vĕṇbrāvugaḽāy
pĕydiṟaṅṅuṁ meḍugaḽil
mārivillin sillayilaḻayiṭṭūyal
kĕṭṭuṁ pŏn vĕyile
pŏnnilaññigaḽ pūtta kŏḍigaḽ
pūvidaḽ pulbāya nĕyyumboḽ
nin virimāṟil mayaṅṅi ñān