Kungumamalaridale

കുങ്കുമമലരിതളെ
Year
Language

കുങ്കുമ മലരിതളേ - എന്‍
മുന്തിരി മഞ്ഞഴകേ
എന്തിനു തളിരുടലില്‍ - നിന്‍
ചന്ദന വിരലൊഴുകി
അമ്പിളി വളകളും ആമ്പല്‍ തളകളും
അന്തിയാര് തന്നു
ആതിരക്കുഞ്ഞുമൊരാടയുമായ്‌ വരും
ഈ നിലാവ് തന്നു
പുഞ്ചിരിയായ്‌ നെഞ്ചിതളില്‍
പുലര്‍ വെയില്‍ കുഴമ്പിട്ടു
കുളി കഴിഞ്ഞിതുവഴി വാ
വാ ...വാ ...വാ ...
(കുങ്കുമ )

വേളിമുകില്‍ തുമ്പികളായ് തുള്ളുകയായ്
മധുരമൂറുമെന്‍ മനസ്സിലായിരം മോഹദളം
അന്തിമുകില്‍ ചില്ലകളില്‍ പൂചിതറും
അരിയ താരമായ് അരികെ വന്നു ഞാന്‍ കൂട്ട് തരാം
കാതരയാകുമൊരെന്‍ കണ്ണിലുദിക്കാന്‍ വാ
കണ്ട കിനാക്കളിലെ കണ്മണി മുത്തല്ലേ
എന്‍ അരികില്‍ നിന്‍ ഹൃദയം
ഒരു കുഞ്ഞിക്കിളിയുടെ കരള്‍ പോലെ തുടിച്ചുയരും
ഉം ...ഉം ...ഉം ...
(കുങ്കുമ )

kuṅguma malaridaḽe - ĕn
mundiri maññaḻage
ĕndinu taḽiruḍalil - nin
sandana viralŏḻugi
ambiḽi vaḽagaḽuṁ āmbal taḽagaḽuṁ
andiyār tannu
ādirakkuññumŏrāḍayumāy‌ varuṁ
ī nilāv tannu
puñjiriyāy‌ nĕñjidaḽil
pular vĕyil kuḻambiṭṭu
kuḽi kaḻiññiduvaḻi vā
vā ...vā ...vā ...
(kuṅguma )

veḽimugil tumbigaḽāy tuḽḽugayāy
madhuramūṟumĕn manassilāyiraṁ mohadaḽaṁ
andimugil sillagaḽil pūsidaṟuṁ
ariya tāramāy arigĕ vannu ñān kūṭṭ tarāṁ
kādarayāgumŏrĕn kaṇṇiludikkān vā
kaṇḍa kinākkaḽilĕ kaṇmaṇi muttalle
ĕn arigil nin hṛdayaṁ
ŏru kuññikkiḽiyuḍĕ karaḽ polĕ tuḍiccuyaruṁ
uṁ ...uṁ ...uṁ ...
(kuṅguma )