Kumudinigal

കുമുദിനികൾ
Year
Language

കുമുദിനികള്‍ കളഭം പൂശി
പ്രമദവനം പൂമണം വീശി
കുസുമശരന്‍ കാത്തുനില്പൂ
രാധികേ ...

രാഗവിവശനാകും
യദുനാഥന്‍ നിന്നെ
രാസനടനത്തിന്നു വിളിക്കുന്നു
കാലിലെ ചിലങ്കയും കബരീ പുഷ്പങ്ങളും
നീലനിചോളവുമണിയൂ
വേഗമണയൂ സഖീ
കുമുദിനികള്‍ ...

ഗോപികാനാഥനെ സ്വീകരിക്കാന്‍
രാധ ഗോരോചനം കൊണ്ടു തിലകം ചാര്‍ത്തി
കൈശികം മാടിയ രേഖയിങ്കല്‍
നവ കാശ്മീരസിന്ദൂര ധൂളി തൂവി
നീലാഞ്ജനംകൊണ്ടു കണ്ണെഴുതി
നല്ല മാലേയലേപനം മാറിലണിഞ്ഞു
നീലാഞ്ജനം കൊണ്ടു കണ്ണെഴുതി
നല്ല മാലേയലേപനം മാറിലണിഞ്ഞു ... ഗോപികാ

ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കുലുങ്ങി
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കുലുങ്ങി
ലാസ്യലഹരിയില്‍ മയങ്ങിമയങ്ങീ ... ആ ...
ലാസ്യലഹരിയില്‍ മയങ്ങിമയങ്ങി
രാസനര്‍ത്തനം ഗോപിമാര്‍ തുടങ്ങി
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി
മുത്തണിച്ചിലങ്കകള്‍ കിലുങ്ങിക്കുലുങ്ങി
ചൈത്രചന്ദ്രികപോല്‍ കുണുങ്ങിക്കുണുങ്ങി

kumudinigaḽ kaḽabhaṁ pūśi
pramadavanaṁ pūmaṇaṁ vīśi
kusumaśaran kāttunilbū
rādhige ...

rāgavivaśanāguṁ
yadunāthan ninnĕ
rāsanaḍanattinnu viḽikkunnu
kālilĕ silaṅgayuṁ kabarī puṣpaṅṅaḽuṁ
nīlanisoḽavumaṇiyū
vegamaṇayū sakhī
kumudinigaḽ ...

gobigānāthanĕ svīgarikkān
rādha gorosanaṁ kŏṇḍu tilagaṁ sārtti
kaiśigaṁ māḍiya rekhayiṅgal
nava kāśmīrasindūra dhūḽi tūvi
nīlāñjanaṁkŏṇḍu kaṇṇĕḻudi
nalla māleyalebanaṁ māṟilaṇiññu
nīlāñjanaṁ kŏṇḍu kaṇṇĕḻudi
nalla māleyalebanaṁ māṟilaṇiññu ... gobigā

saitrasandrigabol kuṇuṅṅikkuṇuṅṅi
muttaṇiccilaṅgagaḽ kiluṅṅikkuluṅṅi
saitrasandrigabol kuṇuṅṅikkuṇuṅṅi
muttaṇiccilaṅgagaḽ kiluṅṅikkuluṅṅi
lāsyalahariyil mayaṅṅimayaṅṅī ... ā ...
lāsyalahariyil mayaṅṅimayaṅṅi
rāsanarttanaṁ gobimār tuḍaṅṅi
saitrasandrigabol kuṇuṅṅikkuṇuṅṅi
muttaṇiccilaṅgagaḽ kiluṅṅikkuluṅṅi
saitrasandrigabol kuṇuṅṅikkuṇuṅṅi