Kumbalam nattu

കുമ്പളം നട്ടു
Work
Year
Language

കുമ്പളം നട്ടു - കിളച്ചതു വെള്ളരി
പൂത്തതും കായ്ച്ചതും കൂവളയ്ക്കാ (കുമ്പളം)

കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക
കൂവളയ്ക്കാ പറിച്ചു കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ പോയിരുന്നപ്പോള്‍
കൊണ്ടന്നു വെച്ചതു ചാമക്കഞ്ഞി (കുമ്പളം)

ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായില്‍ തടഞ്ഞതു കട്ടുറുമ്പ്
ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍
വായില്‍ തടഞ്ഞതു കട്ടുറുമ്പ്
കട്ടുറുമ്പേ കക്കി കൊട്ടയിലിട്ടപ്പോള്‍
കൊട്ടയില്‍ കണ്ടതു കോഴിക്കുഞ്ഞ് (കുമ്പളം)

kumbaḽaṁ naṭṭu - kiḽaccadu vĕḽḽari
pūttaduṁ kāyscaduṁ kūvaḽaykkā (kumbaḽaṁ)

kūvaḽaykkā paṟiccu kŏṭṭayiliṭṭappoḽ
kŏṭṭayil kaṇḍadu kŏttaccakka
kūvaḽaykkā paṟiccu kŏṭṭayiliṭṭappoḽ
kŏṭṭayil kaṇḍadu kŏttaccakka
kŏttaccakka tinnān ñān poyirunnappoḽ
kŏṇḍannu vĕccadu sāmakkaññi (kumbaḽaṁ)

sāmakkaññi kuḍiccāmodaṁ pūṇḍappoḽ
vāyil taḍaññadu kaṭṭuṟump
sāmakkaññi kuḍiccāmodaṁ pūṇḍappoḽ
vāyil taḍaññadu kaṭṭuṟump
kaṭṭuṟumbe kakki kŏṭṭayiliṭṭappoḽ
kŏṭṭayil kaṇḍadu koḻikkuññ (kumbaḽaṁ)