Kulirmadi vadane

കുളിര്‍മതി വദനേ
Year
Language

കുളിര്‍മതിവദനേ കുരുവിന്ദരദനേ
കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ
കളനൂപുരം കിലുങ്ങീ
കുളിര്‍മതിവദനേ കുരുവിന്ദരദനേ
കളഭച്ചാര്‍ത്തണിഞ്ഞൊരുങ്ങൂ
(കളനൂപുരം)

സുമസായകശരമാരി തുടങ്ങി
വിഹരണരംഗമൊരുങ്ങി
മന്ദപവനസുമസംഗമകേളീ-
നര്‍ത്തനദ്രുതതാളം...
ഇളതളിരൊളിയാം മേനിയുലഞ്ഞു
ഇടകളിലിളകീ ഒഡ്യാണം
മധുതുന്ദിലമാം മലര്‍മാറില്‍
മദഭര മൃദുകര രാഗലയം
(കളനൂപുരം)

ചിത്രിണികള്‍ കൈത്താലവുമായ്
ചൈത്രാംബരത്തില്‍ നിരന്നുനിന്നു

മാമ മാമമാ ഗമഗധ മഗസ ധാധ ധാധധാ മധമസ നിധമ
സാസ സാസനീ ധനി ധമഗമ ധാധ നീനിധ മധ ഗമഗസ
സഗമധ മഗധനിധ മധനിസ നിധനിസഗസ ധഗസ മസനി ഗനിധ
ധമഗസ ധനിസഗ സനിസഗ മധമഗ മധനിസ ഗ മാ

ചിത്രിണികള്‍ കൈത്താലവുമായ്
ചൈത്രാംബരത്തില്‍ നിരന്നു നിന്നൂ
സഹസ്രപദ്മദലമണ്ഡപത്തില്‍
സ-ഗ-മ-ധ സഗമധ പാടീ സരയൂഥം
ലളിതലവംഗലതാനികുഞ്ജേ
ഇന്ദിന്ദിരരവമന്ത്രങ്ങള്‍
അംഗോപാംഗം അങ്കുരിപ്പൂ
അസുലഭ സുരഭില പുളകങ്ങള്‍

kuḽirmadivadane kuruvindaradane
kaḽabhaccārttaṇiññŏruṅṅū
kaḽanūburaṁ kiluṅṅī
kuḽirmadivadane kuruvindaradane
kaḽabhaccārttaṇiññŏruṅṅū
(kaḽanūburaṁ)

sumasāyagaśaramāri tuḍaṅṅi
viharaṇaraṁgamŏruṅṅi
mandabavanasumasaṁgamageḽī-
narttanadrudadāḽaṁ...
iḽadaḽirŏḽiyāṁ meniyulaññu
iḍagaḽiliḽagī ŏḍyāṇaṁ
madhudundilamāṁ malarmāṟil
madabhara mṛdugara rāgalayaṁ
(kaḽanūburaṁ)

sitriṇigaḽ kaittālavumāy
saitrāṁbarattil nirannuninnu

māma māmamā gamagadha magasa dhādha dhādhadhā madhamasa nidhama
sāsa sāsanī dhani dhamagama dhādha nīnidha madha gamagasa
sagamadha magadhanidha madhanisa nidhanisagasa dhagasa masani ganidha
dhamagasa dhanisaga sanisaga madhamaga madhanisa ga mā

sitriṇigaḽ kaittālavumāy
saitrāṁbarattil nirannu ninnū
sahasrabadmadalamaṇḍabattil
sa-ga-ma-dha sagamadha pāḍī sarayūthaṁ
laḽidalavaṁgaladāniguñje
indindiraravamandraṅṅaḽ
aṁgobāṁgaṁ aṅgurippū
asulabha surabhila puḽagaṅṅaḽ