Kulir peyda maamalayil

കുളിര്‍ പെയ്ത മാമഴയില്‍
Work
Year
Language

കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്
ഇരുൾമറ മാറും നിലാവിന്‍ കൂട്ടില്‍
കിനാക്കിളിയും.....ചേക്കേറവേ....
കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്...

രാവാട മൂടും പൂപ്പെൺകിടാവിൻ
മെയ്യാകെ ഇന്നു നേര്‍ത്ത ശിശിരവിരലു പൊതിയും
പാഴ്പ്പക്ഷി പാടും...പാട്ടിന്റെ തൂവല്‍
താരാട്ടുപോലെയാര്‍ദ്രമായ്‌...............
രാക്കോണില്‍ മിഴിനീട്ടും വാർതിങ്കളേ...
ആലോലം തിരിതാഴ്ത്തുമോ....
നിഴല്‍ നൂലണിഞ്ഞ നീർനിലാവു പാവു മെനയാന്‍ ....
കുളിര്‍പെയ്ത മാമഴയില്‍ നനുനനയും യാമമായ്
ഒരു കുഞ്ഞു പുല്‍പ്പായില്‍ തനു തളരും നേരമായ്...

വാല്‍ക്കണ്ണിലോരോ ശൃംഗാരഭാവം....
പൂമ്പീലി വീശിനില്‍ക്കുമരിയൊരമൃത നിമിഷം ...
ചുണ്ടില്‍ വിതുമ്പും സമ്മോഹരാഗം...
തൂമഞ്ഞു പോലെ ലോലമായ്‌....
ആരാരും മുത്താത്ത മുത്തല്ലയോ...
അനുരാഗശ്രുതിയല്ലയോ.........
മിഴികൊണ്ടുഴിഞ്ഞു മെല്ലെമെല്ലെ നിന്നിലലിയാം....
(കുളിര്‍പെയ്ത മാമഴയില്‍ ........)

kuḽirbĕyda māmaḻayil nanunanayuṁ yāmamāy
ŏru kuññu pulppāyil tanu taḽaruṁ neramāy
iruḽmaṟa māṟuṁ nilāvin kūṭṭil
kinākkiḽiyuṁ.....sekkeṟave....
kuḽirbĕyda māmaḻayil nanunanayuṁ yāmamāy
ŏru kuññu pulppāyil tanu taḽaruṁ neramāy...

rāvāḍa mūḍuṁ pūppĕṇgiḍāvin
mĕyyāgĕ innu nertta śiśiraviralu pŏdiyuṁ
pāḻppakṣi pāḍuṁ...pāṭṭinṟĕ tūval
tārāṭṭubolĕyārdramāy‌...............
rākkoṇil miḻinīṭṭuṁ vārdiṅgaḽe...
ālolaṁ tiridāḻttumo....
niḻal nūlaṇiñña nīrnilāvu pāvu mĕnayān ....
kuḽirbĕyda māmaḻayil nanunanayuṁ yāmamāy
ŏru kuññu pulppāyil tanu taḽaruṁ neramāy...

vālkkaṇṇiloro śṛṁgārabhāvaṁ....
pūmbīli vīśinilkkumariyŏramṛta nimiṣaṁ ...
suṇḍil vidumbuṁ sammoharāgaṁ...
tūmaññu polĕ lolamāy‌....
ārāruṁ muttātta muttallayo...
anurāgaśrudiyallayo.........
miḻigŏṇḍuḻiññu mĕllĕmĕllĕ ninnilaliyāṁ....
(kuḽirbĕyda māmaḻayil ........)