Kuligalinyanyau kodi maatriya

കുളികഴിഞ്ഞു കോടി മാറ്റിയ
Year
Language

കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാലചന്ദ്രികേ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാലചന്ദ്രികേ

കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
അല്ലിയാമ്പല്‍ മാല കോര്‍ത്തു
നിന്റെ മുടിയില്‍ ചൂടുവാന്‍
പോരുമോ പോരുമോ
പരിമളത്തിനു തൈലം ചാര്‍ത്തി
പാലപ്പൂവില്‍ യാമിനീ
പരിമളത്തിനു തൈലം ചാര്‍ത്തി
പാലപ്പൂവില്‍ യാമിനീ

പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
ചുണ്ടിലൂറും മൌനഗീതം
മന്ദമൊന്നിനി മൂളുമോ
പാടുമോ പാടുമോ (കുളികഴിഞ്ഞു)

kuḽigaḻiññu koḍimāṭriya
śiśiragālasandrige
kuḽigaḻiññu koḍimāṭriya
śiśiragālasandrige

kaṇṇĕḻuttinu sĕppu nīṭṭi
viṇṇiluḽḽa tāragaḽ
kaṇṇĕḻuttinu sĕppu nīṭṭi
viṇṇiluḽḽa tāragaḽ
alliyāmbal māla korttu
ninṟĕ muḍiyil sūḍuvān
porumo porumo
parimaḽattinu tailaṁ sārtti
pālappūvil yāminī
parimaḽattinu tailaṁ sārtti
pālappūvil yāminī

pāṭṭubāḍān dandri mīṭṭi
kūṭṭinuḽḽil rākkiḽi
pāṭṭubāḍān dandri mīṭṭi
kūṭṭinuḽḽil rākkiḽi
suṇḍilūṟuṁ maൌnagīdaṁ
mandamŏnnini mūḽumo
pāḍumo pāḍumo (kuḽigaḻiññu)