കുഴലൂതും മുളങ്കാവില്‍ ഇലയാടും മരക്കൊമ്പില്‍
ഇണതേടും ഇളംകാറ്റേ
ഇരവും പകലും നിനക്കുണ്ടോ?
[കുഴലൂതും]
മുല്ലപ്പൂവിന്‍ സുഗന്ധങ്ങളില്‍
ലില്ലിപ്പൂവിന്‍ നറുമണത്തില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മൈലാഞ്ചിക്കറകൊണ്ട് കുറിയിട്ടോ?
[കുഴലൂതും]
കുന്നില്‍ മേട്ടില്‍ പൂവള്ളിക്കുടിലില്‍
കാട്ടുപുഴയില്‍ താഴ്വരയില്‍
കുളിര്‍കാറ്റേ കുളിച്ചോ നീ
മണമുള്ള പൂക്കളെ ഉമ്മവച്ചോ?
[കുഴലൂതും]