Kulakkoli

കുളക്കോഴി
Work
Year
Language

കുളക്കോഴി കുണുക്കിട്ടു
കുരുവികൾ കുരവയിട്ടു
വെറുതേ ചിലക്കും മുത്തശ്ശിക്കിളി വെറ്റിലപ്പാക്ക് തരാം
ഇന്നു പെരുന്നാള് കുഞ്ഞരിപ്രാവേ വാ
പൊന്നും കുരുത്തോലേം കൈയ്യിലെടുത്തേ വാ
തള്ളപ്പിടക്കോഴീ പിള്ളാരെവിടെപ്പോയ്
ഒരു പാട്ടു പാടാം നല്ല പിറന്നാൾ
പുന്നാരക്കണ്മണിയ്ക്ക്

കളിക്കൂട്ടുകാരെല്ലാരും പിറന്നാളു കൂടാൻ വാവാ
മലർത്തുമ്പിമോളേ തേൻ തരൂ
തളിർത്തൊട്ടിലാടും തത്തേ തനിച്ചല്ല നീ പോരേണ്ടൂ
വിളിക്കൂ നിൻ കൊഞ്ചും കൂട്ടരേ
അയൽക്കാരി മൈനേ നീ വാ
വയല്പൂവിൻ തോഴീ വാ വാ
ഇവൾ നിന്റെ ഓമൽക്കണ്മണീ
കതിർ കൊത്തിപ്പറക്കുന്ന മുളംതത്തേ പനംതത്തേ
തടുക്കിട്ടിന്നിരുന്നാട്ടേ
ഇനിയെന്റെ അനിയത്തി പ്രാവിന്റെ പിറന്നാളിന്നൊരു പാട്ടിനിരുന്നാട്ടേ
(കുളക്കോഴി...)

കിളിച്ചുണ്ടൻ മാവിൻ കൊമ്പിൽ ചിലു ചിലം തുള്ളിയാർക്കും
വിറവാലൻ അണ്ണാർക്കണ്ണാ വാവാ
കൊതിപ്പിക്കും മണം പേറും മധുവൂറും മാമ്പഴങ്ങൾ
ഇവൾക്കു നീ എറിഞ്ഞു തരൂ
മണിപ്പീലിയോല തുള്ളി
മദിക്കുമീ തെങ്ങിൻ തൈകൾ നിനക്കായി നേരും മംഗളം
തിരുവാഴ്ത്തു പാടിയിന്നു പിറന്നാളിൻ വിരുന്നുണ്ണാൻ
വരുന്നല്ലോ മാലാഖമാർ
മൊഴിയായിത്തുളുമ്പാത്തൊരഴകിന്റെ അലയാഴി
തുടിക്കുന്ന മനസ്സല്ലേ
(കുളക്കോഴി...)

kuḽakkoḻi kuṇukkiṭṭu
kuruvigaḽ kuravayiṭṭu
vĕṟude silakkuṁ muttaśśikkiḽi vĕṭrilappākk tarāṁ
innu pĕrunnāḽ kuññariprāve vā
pŏnnuṁ kuruttoleṁ kaiyyilĕḍutte vā
taḽḽappiḍakkoḻī piḽḽārĕviḍĕppoy
ŏru pāṭṭu pāḍāṁ nalla piṟannāḽ
punnārakkaṇmaṇiykk

kaḽikkūṭṭugārĕllāruṁ piṟannāḽu kūḍān vāvā
malarttumbimoḽe ten darū
taḽirttŏṭṭilāḍuṁ tatte taniccalla nī poreṇḍū
viḽikkū nin kŏñjuṁ kūṭṭare
ayalkkāri maine nī vā
vayalbūvin doḻī vā vā
ivaḽ ninṟĕ omalkkaṇmaṇī
kadir kŏttippaṟakkunna muḽaṁtatte panaṁtatte
taḍukkiṭṭinnirunnāṭṭe
iniyĕnṟĕ aniyatti prāvinṟĕ piṟannāḽinnŏru pāṭṭinirunnāṭṭe
(kuḽakkoḻi...)

kiḽiccuṇḍan māvin kŏmbil silu silaṁ tuḽḽiyārkkuṁ
viṟavālan aṇṇārkkaṇṇā vāvā
kŏdippikkuṁ maṇaṁ peṟuṁ madhuvūṟuṁ māmbaḻaṅṅaḽ
ivaḽkku nī ĕṟiññu tarū
maṇippīliyola tuḽḽi
madikkumī tĕṅṅin daigaḽ ninakkāyi neruṁ maṁgaḽaṁ
tiruvāḻttu pāḍiyinnu piṟannāḽin virunnuṇṇān
varunnallo mālākhamār
mŏḻiyāyittuḽumbāttŏraḻaginṟĕ alayāḻi
tuḍikkunna manassalle
(kuḽakkoḻi...)