കുതുകമീ ലതകളില്‍ പൂവായ് മനം കാവായ്
മഹിയിതാര്‍ന്നമാനന്ദമേകാന്‍
പ്രശാന്ത സുമഭൂവായ്
ആഹഹഹ...
ഭാസുരമാമൊലിയാലെ മഹി
കാണുക പൊന്മതി പോലെ
കോമളസുമമേ പ്രേമദമുദമേ
സുരഭില പുതുപൂ ലോകം
ആഹ ഉല്ലാസനവലോകം
എന്നും നിന്നാവിലിതുമായാതെ
ഈ മോഹനനിമിഷം മാദകമാമേ മധുപോലെ
നവസൌഭാഗ്യം വരവായ്
വാസന്തകാലമായ്
കുയില്‍ ഹാ പാടവേ മയില്‍ നിന്നാടവേ
ലോകപിതാവില്‍ തിരുകൃപയാലേ
ജീവനേതുമേ ഉളവായതിനാല്‍
എല്ലാം ത്യജിച്ച ദേവന്‍ പദമേ
വാഴ്ത്തുക നമുക്കിനി മേലെ ഗതി
kudugamī ladagaḽil pūvāy manaṁ kāvāy
mahiyidārnnamānandamegān
praśānda sumabhūvāy
āhahaha...
bhāsuramāmŏliyālĕ mahi
kāṇuga pŏnmadi polĕ
komaḽasumame premadamudame
surabhila pudubū logaṁ
āha ullāsanavalogaṁ
ĕnnuṁ ninnāvilidumāyādĕ
ī mohananimiṣaṁ mādagamāme madhubolĕ
navasaൌbhāgyaṁ varavāy
vāsandagālamāy
kuyil hā pāḍave mayil ninnāḍave
logabidāvil tirukṛpayāle
jīvanedume uḽavāyadināl
ĕllāṁ tyajicca devan padame
vāḻttuga namukkini melĕ gadi