Kudikkoo kudikkoo

കുടിക്കൂ കുടിക്കൂ
Work
Year
Language

കുടിയ്ക്കൂ കുടിയ്ക്കൂ പുതിയ വീഞ്ഞിത് കുടിയ്ക്കൂ
തുടുക്കട്ടെ മനസ്സും മജ്ജയും അസ്ഥിയും
ഞരമ്പും തുടുക്കട്ടേ
കുടിയ്ക്കൂ കുടിയ്ക്കൂ

നീലമൽസ്യങ്ങളായ്‌ മധുചഷകങ്ങളിൽ
നീന്തിക്കളിക്കട്ടെ നിൻ മിഴികൾ
കുതിച്ചു പറക്കട്ടെ കടിഞ്ഞാണൂരിയ
കുതിരകൾ പോലെ വികാരങ്ങൾ
ഒരു മദിരോൽസവമാക്കൂ ജീവിതം
ഓമർ ഖയ്യാമിനെപ്പോലെ
കുടിയ്ക്കൂ കുടിയ്ക്കൂ.....

നാഡികളെ വീണ്ടും ഫണം വിടർത്താടട്ടേ
നാഗങ്ങൾപോലെ നിൻ തേൻചൊടികൾ
(നാഡികളെ....)
ചേർത്തുപിടിക്കട്ടെ തുടിക്കുമീ പൗരുഷം
ചിറകുകൾ കൊണ്ടു ഞാൻ പൊതിഞ്ഞോട്ടേ
ഒരു മദനോൽസവമാക്കൂ ജീവിതം
ഓമർ ഖയ്യാമിനെപ്പോലെ
(കുടിയ്ക്കൂ കുടിയ്ക്കൂ....)

kuḍiykkū kuḍiykkū pudiya vīññit kuḍiykkū
tuḍukkaṭṭĕ manassuṁ majjayuṁ asthiyuṁ
ñarambuṁ tuḍukkaṭṭe
kuḍiykkū kuḍiykkū

nīlamalsyaṅṅaḽāy‌ madhusaṣagaṅṅaḽil
nīndikkaḽikkaṭṭĕ nin miḻigaḽ
kudiccu paṟakkaṭṭĕ kaḍiññāṇūriya
kudiragaḽ polĕ vigāraṅṅaḽ
ŏru madirolsavamākkū jīvidaṁ
omar khayyāminĕppolĕ
kuḍiykkū kuḍiykkū.....

nāḍigaḽĕ vīṇḍuṁ phaṇaṁ viḍarttāḍaṭṭe
nāgaṅṅaḽpolĕ nin dencŏḍigaḽ
(nāḍigaḽĕ....)
serttubiḍikkaṭṭĕ tuḍikkumī pauruṣaṁ
siṟagugaḽ kŏṇḍu ñān pŏdiññoṭṭe
ŏru madanolsavamākkū jīvidaṁ
omar khayyāminĕppolĕ
(kuḍiykkū kuḍiykkū....)