Kudamullappoovinum

കുടമുല്ലപ്പൂവിനും
Work
Year
Language

കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാൻ വെള്ളപ്പുടവ
കുളിക്കാൻ പനിനീർ ചോല
കൂന്തൽ മിനുക്കാൻ ഞാറ്റു വേല (2) (കുടമുല്ല)

ഉത്രാട സന്ധ്യ ഉണർന്നതിനാലോ
ഉദ്യാന പാലകൻ വന്നതിനാലോ
ആപാദചൂഡമീ രാഗപരാഗം
ആകെ തളിർക്കുമീ രോമാഞ്ചം
അഹാ അഹാ. (കുടമുല്ല)

പുഷ്പാഞ്ജലിയ്ക്കു വിരിഞ്ഞതിനാലോ
സ്വപ്നാടനത്തിൽ ഉണർന്നതിനാലോ
ആത്മാവിനുള്ളിലീ കാമുക മന്ത്രം
ആകെ തളിർക്കുമീ ഉന്മാദം (കുടമുല്ല)

kuḍamullappūvinuṁ malayāḽippĕṇṇinuṁ
uḍukkān vĕḽḽappuḍava
kuḽikkān paninīr sola
kūndal minukkān ñāṭru vela (2) (kuḍamulla)

utrāḍa sandhya uṇarnnadinālo
udyāna pālagan vannadinālo
ābādasūḍamī rāgabarāgaṁ
āgĕ taḽirkkumī romāñjaṁ
ahā ahā. (kuḍamulla)

puṣpāñjaliykku viriññadinālo
svapnāḍanattil uṇarnnadinālo
ātmāvinuḽḽilī kāmuga mandraṁ
āgĕ taḽirkkumī unmādaṁ (kuḍamulla)