Kudabole

കുടപോലെ
Year
Language

കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ പൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിൽ ഓണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)

എല്ലാരും പോരിനോ എല്ലാരും പോരിനോ
പൂമാല പെണ്ണേ നീ പോര് ...
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
പൂവാലിക്കിളിയെ നീ പാട് ...
ആടാനും വയ്യല്ലോ പാടാനും വയ്യല്ലോ
ഇന്നെന്റെ മനസ്സൊരു മോഹപ്പൊന്‍ തൂവല്‍ പോല്‍
(കുട പോലെ........... കാണാന്‍ പോരുന്നോ)

ഓരോരോ മോഹങ്ങള്‍ ഓരോരോ ദാഹങ്ങള്‍
അറിയാതൊരു പനിനീര്‍ മഴയായി....
താഴമ്പൂ വിരിഞ്ഞൂ കായാമ്പൂ വിരിഞ്ഞൂ
മനമാകെ മധുരം തിരു മധുരം....
ഉണരുന്നു ശ്രീരാഗം ഉണരുന്നു ശ്രീരംഗം
ഇന്നെന്റെ കരളിന്‍ വാതില്‍ തുറന്നതാരോ

കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ പൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിൽ ഓണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)

kuḍa polĕ pūmānaṁ kuḍattoḽaṁ rāttiṅgaḽ pūmuṭraṁ pālāḻī....
pālāḻi tīratt pādirā kolott
pālkkāvaḍi kāṇān porunno....
tirudāḽaṁ kŏṭṭĕṇḍe kaḽiyāṭṭaṁ kāṇeṇḍe
tāḻĕkkāvil oṇaṁ kūḍĕṇḍe....o....
(kuḍa polĕ........... kāṇān porunno)

ĕllāruṁ porino ĕllāruṁ porino
pūmāla pĕṇṇe nī por ...
ārāruṁ kāṇādĕ ārāruṁ keḽkkādĕ
pūvālikkiḽiyĕ nī pāṭ ...
āḍānuṁ vayyallo pāḍānuṁ vayyallo
innĕnṟĕ manassŏru mohappŏn dūval pol
(kuḍa polĕ........... kāṇān porunno)

ororo mohaṅṅaḽ ororo dāhaṅṅaḽ
aṟiyādŏru paninīr maḻayāyi....
tāḻambū viriññū kāyāmbū viriññū
manamāgĕ madhuraṁ tiru madhuraṁ....
uṇarunnu śrīrāgaṁ uṇarunnu śrīraṁgaṁ
innĕnṟĕ karaḽin vādil tuṟannadāro

kuḍa polĕ pūmānaṁ kuḍattoḽaṁ rāttiṅgaḽ pūmuṭraṁ pālāḻī....
pālāḻi tīratt pādirā kolott
pālkkāvaḍi kāṇān porunno....
tirudāḽaṁ kŏṭṭĕṇḍe kaḽiyāṭṭaṁ kāṇeṇḍe
tāḻĕkkāvil oṇaṁ kūḍĕṇḍe....o....
(kuḍa polĕ........... kāṇān porunno)