ക്ഷീരസാഗരനന്ദിനി പൌര്‍ണമി
താരാപഥ സഞ്ചാരിണീ വരു നീ വരു നീ വരു നീ....
കല്പകച്ചോലയില്‍ കണ്ണീര്‍ നിറഞ്ഞൂ
അപ്സരസ്ത്രീകള്‍ നൃത്തം മറന്നു
ഇന്ദ്രസിംഹാസനമിരുന്നൊരീ സഭയില്‍
ഒന്നു നില്‍ക്കൂ... ഈ രംഗം തൃക്കണ്‍ പാര്‍ക്കാന്‍
ഒന്നു നില്‍ക്കൂ....
(ക്ഷീരസാഗര...)
നീ വലംവയ്ക്കും ഭൂമിയിലല്ലയോ
ഗൌരീശങ്കര ക്ഷേത്ര കവാടം
ചെന്നു നീ ദേവ്വനെ പ്രിയതാണ്ഡവത്തില്‍
നിന്നൊന്നുണര്‍ത്തൂ...
ഈ ദുഖം തൃക്കണ്‍പാര്‍ക്കാന്‍ ഒന്നുണര്‍ത്തൂ...
(ക്ഷീരസാഗര...)