Krsnavarnna meni

കൃഷ്ണവർണ്ണ മേനി
Work
Year
Language

കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ
സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുക്കുടം നിറച്ചു
നൃത്തമാടിവാ.. നൃത്തമാടിയാടിവാ വാ..വാ..വാ

നീയിട്ടുനൃത്തമാടാന്‍ പീലിച്ചിറകുനീര്‍ത്തി
ശ്യാമളയാം ഭൂമിയിതാ ഒരുങ്ങിനില്‍പ്പൂ
പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ?
പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)

കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി
നീയുറഞ്ഞുതുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ?
ദേവിക്കു കുരുതിയും നീരുമുണ്ടോ?
പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)

kṛṣṇavarṇṇameniyārnna meghame nī
svargaṁgayil kuḽiccu sĕppukkuḍaṁ niṟaccu
nṛttamāḍivā.. nṛttamāḍiyāḍivā vā..vā..vā

nīyiṭṭunṛttamāḍān pīlicciṟagunīrtti
śyāmaḽayāṁ bhūmiyidā ŏruṅṅinilppū
pūvuṇḍo paninīrin dīrdhamuṇḍo?
pūṅguḽirin kaḽabhaprasādamuṇḍo?
(kṛṣṇavarṇṇa...)

kālttaḽa kilugiluṅṅi tūnĕṭriyil vāḽoṅṅi
nīyuṟaññuduḽḽuvāno ŏruṅṅinilppū?
devikku kurudiyuṁ nīrumuṇḍo?
pūvuḍalin abhiṣegadīrdhamuṇḍo?
(kṛṣṇavarṇṇa...)