കൃഷ്ണശിലാതല ഹൃദയങ്ങളേ
കണ്ണീരിലലിയാത്ത കനിവേതുമില്ലാത്ത
കാന്ധാരാന്തര ശില്പങ്ങളേ
ഒരു ശപ്തനിമിഷത്തിൽ അറിയാതിവിടേയ്ക്ക്
വഴിതെറ്റി വന്നൊരു മാലാഖ ഞാൻ
ചിതയിൽ കയറിയ യൌവ്വനങ്ങൾ കാലം
ചവുട്ടിക്കുഴച്ചിട്ട ജീവിതങ്ങൾ
അറിയാത്ത കുറ്റത്തിൻ കുരിശേന്തും ഞങ്ങളിലെ
നിരപരാധികളെ ആരറിയാൻ
(കൃഷ്ണശിലാതല....)
കാമാസക്തരാം കഴുകന്മാർ ചുറ്റും
ചിറകടിച്ചാർത്തരികിൽ അണയുമ്പോൾ
ഈ മഗ്ദലനയിലെ സ്വർഗ്ഗദേവതയ്ക്കൊരു
ശാപമോക്ഷമേകുമേ യേശുദേവൻ
(കൃഷ്ണശിലാതല....)
kṛṣṇaśilādala hṛdayaṅṅaḽe
kaṇṇīrilaliyātta kanivedumillātta
kāndhārāndara śilbaṅṅaḽe
ŏru śaptanimiṣattil aṟiyādiviḍeykk
vaḻidĕṭri vannŏru mālākha ñān
sidayil kayaṟiya yaൌvvanaṅṅaḽ kālaṁ
savuṭṭikkuḻacciṭṭa jīvidaṅṅaḽ
aṟiyātta kuṭrattin kuriśenduṁ ñaṅṅaḽilĕ
nirabarādhigaḽĕ āraṟiyān
(kṛṣṇaśilādala....)
kāmāsaktarāṁ kaḻuganmār suṭruṁ
siṟagaḍiccārttarigil aṇayumboḽ
ī magdalanayilĕ svarggadevadaykkŏru
śābamokṣamegume yeśudevan
(kṛṣṇaśilādala....)