കൃഷ്ണാ....കൃഷ്ണാ....
വിരഹിണി രാധാ... രാധാ....
നിൻ ആരാധികയീ രാധിക
(വിരഹിണി.....)
കോലക്കുഴലിനെ തൊട്ടുതൊട്ടുണർത്തും
കോമളാംഗുലികളാലെ....
(കോലക്കുഴലിനെ.....)
പീനപയോധര ലാളനമേകിയ
പരമാനന്ദം....എനിയ്ക്കജ്ഞാതം
എനിയ്ക്കജ്ഞാതം...
കൃഷ്ണാ...കൃഷ്ണാ....കൃഷ്ണാ....
കൃഷ്ണാ....
(വിരഹിണി.....)
കാമശരങ്ങളാൽ മെയ്മുറിയുകിലും
രാസകേളിയിലലിഞ്ഞു
(കാമശരങ്ങളാൽ....)
ഗോപികമാർ കാട്ടും നാണമുയർത്തിയ
പരിഹാസം എനിയ്ക്കജ്ഞാതം
എനിയ്ക്കജ്ഞാതം...
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...
കൃഷ്ണാ...
വിരഹിണി രാധാ... രാധാ....
നിൻ ആരാധികയീ രാധിക
നിൻ ആരാധികയീ രാധിക
നിൻ ആരാധികയീ.... രാധിക