ഓടക്കുഴല്‍വിളി ഗോപബാലാ
അതിലോംകാരം മുഴങ്ങട്ടെ വിശ്വപാലാ
ആടകള്‍ കവരുന്ന കൃഷ്ണലീല
അതിനാനന്ദനിര്‍വൃതി പത്മലോലാ
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദാ
മുരളീഗാനം പാടൂ നീ...
ഹരികൃഷ്ണ കൃഷ്ണ ഹരികൃഷ്ണ കൃഷ്ണ
ഹരികൃഷ്ണ കൃഷ്ണ ഗോപാലാ
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദാ മുരളീഗാനം പാടൂ നീ
കൃഷ്ണ കൃഷ്ണ ഹരിഗോവിന്ദാ ഗോപികമാരുടെ കാര്‍വര്‍ണ്ണാ
നേരിയ നാണം നോട്ടത്തില്‍ ചഞ്ചലനാദം നടനത്തില്‍
കാലം നല്‍കീ ചാരുതകള്‍ പ്രായം തന്നൂ ചമയങ്ങള്‍
ചടുലചടുലമുടലിളകിയാടുമൊരു മധുരനടനമിനിയാടൂ
(കൃഷ്ണ)
മാരതാപമൊടു മല്ലടിയ്ക്കുമീ മാറിലെന്തു രതിവശ്യത
രാഗവീണതന്‍ തന്ത്രി മീട്ടുവാന്‍ ദേവനെന്തിത്ര വൈകുവാന്‍
അന്തരിന്ദ്രിയം കാത്തുനില്‍ക്കയാണഗ്നിമാരിയില്‍ മുങ്ങുവാന്‍
അഗ്നിപൂക്കുന്ന വേള നമ്മളെ സ്വര്‍ഗ്ഗലോകത്തു കൊണ്ടുപോ
മെയ്യും മെയ്യും ഒന്നായാല്‍ ഇനി വിണ്ണു മണ്ണിലേക്കിന്നു വരും
മെയ്യും മെയ്യും ഒന്നായാല്‍ ഇനി നാമൊരു സ്വര്‍ഗ്ഗം പണിയില്ലേ
(കൃഷ്ണ)
ലോലലോലമുടുചേലകള്‍ക്കകം ചാരുമേനി ശുഭദര്‍ശനം
കാമദേവനൊരു കാവ്യഭാഷയില്‍ കോരിയിട്ട പുളകങ്ങളോ
പാതി ചാരിയൊരു വാതിലാരുടെ കോമളാംഗുലി തുറക്കുമോ
ആരും കാണാത്ത മുത്തുച്ചിപ്പികള്‍ നീ തിരഞ്ഞു പിടിക്കിനി
ഉള്ളില്‍ പെയ്യും തീമഴയില്‍ എന്‍ മെയ്യില്‍ ദാഹപ്രളയങ്ങള്‍
ഉള്ളില്‍ പെയ്യും തീമഴയില്‍ ഇനി നമ്മുടെ ലജ്ജകള്‍ ഇല്ലാതായ്
(കൃഷ്ണ)