കൃപാലോ വത്സരാകും മൽസുതരെ
കാണാറായിടുമോ
ദയാലോ കാലദോഷം മാറിയെന്നില്‍
കാരുണ്യം വരുമോ
ദുരിതമിതുപോലെ ഹൃദയേശാ
ജഗത്തില്‍ ആര്‍ക്കുതാന്‍ വരുമോ
നരകമീ ജീവിതം ഞാന്‍ കൈവെടിഞ്ഞാല്‍
മാപ്പുതരുമോ നീ
പ്രിയേ നീ മല്പ്രിയവചനം
മറന്നിടുമോ മറന്നിടുമോ
തനയര്‍ തന്‍ ജീവിതത്തിന്‍ ആശയാലെ
അഭിമാനം വിടുമോ
സദാമല്‍ചിന്തയാ വാക്യം
മഹല്‍തമമേ സദാ മാനം
ജീവേശാ കാലവും പോയ്
മാനവും പോയ് ജീവിതം മതിയായ്
കൃപാലോ വത്സരാകും
മത്സുതരെ കാണാറായിടുമോ