Koyikkottoru koya pandoru

കോയിക്കോട്ടൊരു കോയ പണ്ടൊരു
Year
Language

കോയിക്കോട്ടൊരു കോയാ പണ്ടൊരു പെണ്ണുകാണാന്‍ പോയി
ഖത്തറില്‍ നിന്നും കൊണ്ടുവന്നോരത്തറു മെയ്യില്‍ പൂശി
കല്ലായിപ്പുഴക്കക്കരെയക്കരെയുള്ളൊരു വീട്ടില്‍ പോയി
പട്ടുറുമാലും കെട്ടി പുതിയൊരു കെസ്സും ചുണ്ടില്‍ പേറി
മൊഞ്ചേറും ഒരുഹാലില്‍ പുതുമണവാളന്റെ ചേലില്‍
[കോയിക്കോട്ടൊരു കോയാ]

പൂന്തട്ടംചൂടിയ പൂനിലാവെന്നപോല്‍
നാണത്തില്‍ മുങ്ങിയ പൂങ്കിനാവെന്നപോല്‍
എയ്ത് വിരിച്സിട്ട് ചാരത്ത് വന്നൊരു
ആരംബക്കന്നിയെ കണ്ട്
നിക്കാഹ് ചെയ്യാന്‍ തന്‍ വീടരാക്കാന്‍
സമ്മതം മൂപ്പര് മൂളി
പെരുത്ത് പെരുത്ത് സമ്മതമാണെന്ന് എല്ലോരും കേള്‍ക്കെ ചൊല്ലി
തന തന്താനതാനനതാനാ തന തന്ത്രിതത്തു താതനതാനാ

നെയ്ച്ചോറിനൊപ്പം കോഴിപൊരിച്ചതും
അയ്‌ക്കൂറവച്ചതും പിന്നെ
പഴം നിറച്ചതും പത്തിരി ചുട്ടതും
കരള്‍ കറിവെച്ചതും പിന്നെ
കായവറുത്തതും കല്ലുമ്മെക്കായും
തക്കാരം നടത്താനായ്
അമ്മായി വന്ന് പുയ്യാപ്ലേകണ്ട് അന്തം വിട്ട് ചൊല്ലി
അള്ളോ ഇയാള് പണ്ട് ഞമ്മളേം പെണ്ണുകാണാന്‍
വന്നതാണേ
തന തന്താനതാനനതാനാ തന തന്ത്രിതത്തു താതനതാനാ

koyikkoṭṭŏru koyā paṇḍŏru pĕṇṇugāṇān poyi
khattaṟil ninnuṁ kŏṇḍuvannorattaṟu mĕyyil pūśi
kallāyippuḻakkakkarĕyakkarĕyuḽḽŏru vīṭṭil poyi
paṭṭuṟumāluṁ kĕṭṭi pudiyŏru kĕssuṁ suṇḍil peṟi
mŏñjeṟuṁ ŏruhālil pudumaṇavāḽanṟĕ selil
[koyikkoṭṭŏru koyā]

pūndaṭṭaṁcūḍiya pūnilāvĕnnabol
nāṇattil muṅṅiya pūṅgināvĕnnabol
ĕyt viricsiṭṭ sāratt vannŏru
āraṁbakkanniyĕ kaṇḍ
nikkāh sĕyyān dan vīḍarākkān
sammadaṁ mūppar mūḽi
pĕrutt pĕrutt sammadamāṇĕnn ĕlloruṁ keḽkkĕ sŏlli
tana tandānadānanadānā tana tandridattu tādanadānā

nĕyscoṟinŏppaṁ koḻibŏriccaduṁ
ay‌kkūṟavaccaduṁ pinnĕ
paḻaṁ niṟaccaduṁ pattiri suṭṭaduṁ
karaḽ kaṟivĕccaduṁ pinnĕ
kāyavaṟuttaduṁ kallummĕkkāyuṁ
takkāraṁ naḍattānāy
ammāyi vann puyyāplegaṇḍ andaṁ viṭṭ sŏlli
aḽḽo iyāḽ paṇḍ ñammaḽeṁ pĕṇṇugāṇān
vannadāṇe
tana tandānadānanadānā tana tandridattu tādanadānā