Kottiyadaccoren

കൊട്ടിയടച്ചൊരെന്‍
Work
Year
Language

കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ
മുട്ടിവിളിക്കുന്ന റാണിയാരോ..
മുട്ടിവിളിക്കുന്ന റാണിയാരോ... (കൊട്ടി)

റാണിയല്ല ഞാൻ റാണിയല്ല ഞാൻ
യാചകി പ്രേമയാചകി
യാചകി പ്രേമയാചകി..

വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല
ചൂടിച്ച വാസന്ത ദേവിയാരോ
വാസന്ത ദേവിയാരോ..
(വാടിക്കരിഞ്ഞ.. )

ദേവിയല്ല ഞാൻ..
ദേവിയല്ല ഞാൻ രാജവീഥിയിൽ
പൂവുകൾ വിൽക്കും പൂക്കാരി.. പൂക്കാരി..

ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ
ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ..
(ഗോപുര..)

ഏകയാമെന്റെ..
ഏകയാമെന്റെ കയ്യിലുണ്ടല്ലോ
സ്നേഹദീപത്തിൻ കൈത്തിരി
സ്നേഹദീപത്തിൻ കൈത്തിരി..

കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ
മുട്ടിവിളിക്കുന്ന റാണിയാരോ..
മുട്ടിവിളിക്കുന്ന റാണിയാരോ...

kŏṭṭiyaḍaccŏrĕn kŏṭṭāravādilil
muṭṭiviḽikkunna ṟāṇiyāro..
muṭṭiviḽikkunna ṟāṇiyāro... (kŏṭṭi)

ṟāṇiyalla ñān ṟāṇiyalla ñān
yāsagi premayāsagi
yāsagi premayāsagi..

vāḍikkariñña marubhūvil pūṅgula
sūḍicca vāsanda deviyāro
vāsanda deviyāro..
(vāḍikkariñña.. )

deviyalla ñān..
deviyalla ñān rājavīthiyil
pūvugaḽ vilkkuṁ pūkkāri.. pūkkāri..

goburadvārattil saṅgalppamālayāl
dībaṁ kŏḽuttikkaḻiññilla ñān..
(gobura..)

egayāmĕnṟĕ..
egayāmĕnṟĕ kayyiluṇḍallo
snehadībattin kaittiri
snehadībattin kaittiri..

kŏṭṭiyaḍaccŏrĕn kŏṭṭāravādilil
muṭṭiviḽikkunna ṟāṇiyāro..
muṭṭiviḽikkunna ṟāṇiyāro...