Koottiloru tattamma

കൂട്ടിലൊരു തത്തമ്മ
Work
Year
Language

കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ തന്റെ
കൂട്ടുകാരന്‍ വരും വഴി പാത്തിരിക്കുന്നേ
കൂട്ടുകാരെല്ലാം പിരിഞ്ഞു പാട്ടുപാടാന്‍ മറന്നു
വാട്ടമൊന്നു കലര്‍ന്നിതാ വന്നിരിക്കുന്നേ
ചേട്ടനിപ്പോള്‍ വരും നിന്നിഷ്ടമെല്ലാം തരും
ആ നോട്ടമൊന്നു കാണും നേരം ആളുമാറും
നാത്തൂന്‍ ആകെമാറും

പട്ടും പൊന്നും വാങ്ങിത്തരും പാവക്കുട്ടി വാങ്ങിത്തരും
കെട്ടിലമ്മ നിന്മുടിയില്‍ കെട്ടിത്തരും പൂമാല
കുഞ്ഞുപാവ എന്നുകേട്ടാല്‍ നടുക്കമെന്തിന്
ഒരു കുരുന്നുകാല്‍ കാണാനീ തിടുക്കമെന്തിന്
ഒന്നുമറിവില്ലയെങ്കിലെന്തിനീ നാണം
ഒന്നു ചിരിക്കാന്‍ നാത്തൂനെന്തുവേണം
നാത്തൂനെന്തു വേണം?

പുത്തന്‍ മണവാട്ടിയുടെ പുന്നാരപ്പുഞ്ചിരിയില്‍
ചിത്തം മയങ്ങിയെന്റെ ചേട്ടന്‍ വന്നാല്‍
പാട്ടും കൂത്തും തന്നെയിനി വീട്ടുജോലി നോക്കാന്‍
ഈ പാവമെന്നെ ഇട്ടേച്ചു പോകരുതേ നീ
പാട്ടിന്നു പോകരുതേ നീ

kūṭṭilŏru tattamma kāttirikkunne tanṟĕ
kūṭṭugāran varuṁ vaḻi pāttirikkunne
kūṭṭugārĕllāṁ piriññu pāṭṭubāḍān maṟannu
vāṭṭamŏnnu kalarnnidā vannirikkunne
seṭṭanippoḽ varuṁ ninniṣṭamĕllāṁ taruṁ
ā noṭṭamŏnnu kāṇuṁ neraṁ āḽumāṟuṁ
nāttūn āgĕmāṟuṁ

paṭṭuṁ pŏnnuṁ vāṅṅittaruṁ pāvakkuṭṭi vāṅṅittaruṁ
kĕṭṭilamma ninmuḍiyil kĕṭṭittaruṁ pūmāla
kuññubāva ĕnnugeṭṭāl naḍukkamĕndin
ŏru kurunnugāl kāṇānī tiḍukkamĕndin
ŏnnumaṟivillayĕṅgilĕndinī nāṇaṁ
ŏnnu sirikkān nāttūnĕnduveṇaṁ
nāttūnĕndu veṇaṁ?

puttan maṇavāṭṭiyuḍĕ punnārappuñjiriyil
sittaṁ mayaṅṅiyĕnṟĕ seṭṭan vannāl
pāṭṭuṁ kūttuṁ tannĕyini vīṭṭujoli nokkān
ī pāvamĕnnĕ iṭṭeccu pogarude nī
pāṭṭinnu pogarude nī