Koottililamkili

കൂട്ടിലിളംകിളി
Year
Language

കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോകല്ലേ
കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ
കുഞ്ഞാറ്റക്കിളി പോവില്ലാ

ദൂരത്തെ പാദുഷ നട്ടുവളര്‍ത്തുന്ന
കാരയ്ക്കാത്തോട്ടത്തില്‍ പോവില്ലേ?
കാരയ്ക്കയും വേണ്ട മുന്തിരിയും വേണ്ട
കുഞ്ഞാറ്റക്കിളി പോവില്ല

മുത്തുപതിച്ചൊരു കൂടുമായ് മക്കത്തെ
സുല്‍ത്താന്‍ വന്നു വിളിച്ചാലോ?
മുത്തും വേണ്ട രത്നങ്ങളും വേണ്ട
അത്തിമരത്തിലെ പൊത്തു പോരും

ഹിന്ദുസ്ഥാനത്തിലെ രാജകുമാരന്‍
സിന്ദൂരച്ചെപ്പുമായ് വന്നാലോ?
സിന്ദൂരവും വേണ്ട കസ്തൂരിയും വേണ്ട
എന്നുമിണക്കിളി കൂട്ടുണ്ടെങ്കില്‍

കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി
കൂടും വെടിഞ്ഞിട്ടു പോകല്ലേ
കൂട്ടിന്നുകിട്ടിയ തോഴനെവിട്ടീ
കുഞ്ഞാറ്റക്കിളി പോവില്ലാ

കൂടും വെടിഞ്ഞിട്ടു പോകല്ലേ..........
കുഞ്ഞാറ്റക്കിളി പോവില്ലാ.......

kūṭṭiliḽaṁkiḽi kuññāṭrakkiḽi
kūḍuṁ vĕḍiññiṭṭu pogalle
kūṭṭinnugiṭṭiya toḻanĕviṭṭī
kuññāṭrakkiḽi povillā

dūrattĕ pāduṣa naṭṭuvaḽarttunna
kāraykkāttoṭṭattil poville?
kāraykkayuṁ veṇḍa mundiriyuṁ veṇḍa
kuññāṭrakkiḽi povilla

muttubadiccŏru kūḍumāy makkattĕ
sulttān vannu viḽiccālo?
muttuṁ veṇḍa ratnaṅṅaḽuṁ veṇḍa
attimarattilĕ pŏttu poruṁ

hindusthānattilĕ rājagumāran
sindūraccĕppumāy vannālo?
sindūravuṁ veṇḍa kastūriyuṁ veṇḍa
ĕnnumiṇakkiḽi kūṭṭuṇḍĕṅgil

kūṭṭiliḽaṁkiḽi kuññāṭrakkiḽi
kūḍuṁ vĕḍiññiṭṭu pogalle
kūṭṭinnugiṭṭiya toḻanĕviṭṭī
kuññāṭrakkiḽi povillā

kūḍuṁ vĕḍiññiṭṭu pogalle..........
kuññāṭrakkiḽi povillā.......