Koorirul moodiya [M]

കൂരിരുള്‍ മൂടിയ [M]
Year
Language

കൂരിരുള്‍ മൂടിയ ജീവിത വീഥിയില്‍
താരൊളി മണിവിളക്കേ
പൊന്നാതിര മണിവിളക്കേ
എന്‍ ആരൊളി കതിര്‍വിളക്കേ

ഈണം മുറിഞ്ഞോരെന്‍ പ്രാണവിപഞ്ചിയില്‍
സാന്ത്വന പല്ലവികള്‍
നിന്‍ സാന്ത്വന പല്ലവികള്‍
എന്‍ ജീവിത പല്ലവികള്‍

ഓരൊ കിനാവിലും ഒരു വസന്തവും
തേരൊളി തൂകുന്നുവോ? (ഓരൊ ..)
ഞാന്‍ തേരൊളി കേള്‍ക്കുന്നുവോ ?
മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍
മാനസം കേഴുന്നുവോ?
എന്‍ രാവുകള്‍ മായുന്നുവോ ? (കൂരിരുള്‍..)

സ്നേഹം കരിന്തിരി കയ്യുമായ്‌
നില്‍ക്കുമീ ജാലകവാതിന്‍ മുന്നില്‍
വിലപറയാതൊരെന്‍ സ്നേഹബന്ധങ്ങളെ
വിടയോതി നില്‍ക്കുന്നുവോ?
നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ? (കൂരിരുള്‍..)

kūriruḽ mūḍiya jīvida vīthiyil
tārŏḽi maṇiviḽakke
pŏnnādira maṇiviḽakke
ĕn ārŏḽi kadirviḽakke

īṇaṁ muṟiññorĕn prāṇavibañjiyil
sāndvana pallavigaḽ
nin sāndvana pallavigaḽ
ĕn jīvida pallavigaḽ

orŏ kināviluṁ ŏru vasandavuṁ
terŏḽi tūgunnuvo? (orŏ ..)
ñān derŏḽi keḽkkunnuvo ?
māyāmohaṅṅaḽ vārippuṇaruvān
mānasaṁ keḻunnuvo?
ĕn rāvugaḽ māyunnuvo ? (kūriruḽ..)

snehaṁ karindiri kayyumāy‌
nilkkumī jālagavādin munnil
vilabaṟayādŏrĕn snehabandhaṅṅaḽĕ
viḍayodi nilkkunnuvo?
niṅṅaḽ virahattilĕriyunnuvo? (kūriruḽ..)